48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ് നൽകുമെന്ന് പർവേഷ് വർമ്മ. ന്യൂഡൽഹി ബിജെപി സ്ഥാനാർത്ഥിയാണ് പർവേഷ് വർമ്മ. മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പർവേഷ് അറിയിച്ചു. തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നാരോപിച്ചാണ് നീക്കം. Will file Rs 100 crore defamation case against Arvind Kejriwal: BJP candidate.
കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും സർക്കാർ വാഹനങ്ങളും സംവിധാനങ്ങളും ദുരുപയോഗം ചെയ്യുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
ഡൽഹി തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം രാഷ്ട്രീയ പാർട്ടികൾ ഊർജ്ജിതമാക്കി. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ മൂന്ന് റാലികളിൽ പങ്കെടുക്കും. വരും ദിവസങ്ങളിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പങ്കെടുപ്പിച്ചുള്ള റാലികളും ഡൽഹിയിൽ ബിജെപി നടത്തും.,
എ എപി സ്ഥാനാർഥികൾക്കായി അരവിന്ദ് കെജ്രിവാളും, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാനും വിവിധ റാലികളിൽ പങ്കെടുക്കും. കോൺഗ്രസിനായി രാഹുൽ ഗാന്ധിയും പ്രചാരണ പരിപാടികളിൽ പങ്കാളിയാകും.
എ എപി സ്ഥാനാർഥികൾക്കായി അരവിന്ദ് കെജ്രിവാളും, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാനും വിവിധ റാലികളിൽ പങ്കെടുക്കും. കോൺഗ്രസിനായി രാഹുൽ ഗാന്ധിയും പ്രചാരണ പരിപാടികളിൽ പങ്കാളിയാകും.