വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണം. ഒരാൾക്ക് പരിക്കേറ്റു. പാലക്കാട് സ്വദേശി സതീശനാണ് (40) പരിക്കേറ്റത്. ഇയാളെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.(Wild elephant attack in Wayanad; Construction worker injured)
വയനാട് ചേകാടിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് റിസോർട്ട് നിർമാണം നടക്കുന്നുണ്ട്. ഇവിടെ പണിയെടുക്കുന്നതിനായി എത്തിയതാണ് സതീശൻ. വൈകിട്ട് കാട്ടിലൂടെ നടക്കുമ്പോഴാണ് ആന ആക്രമിച്ചത്.
വൈകീട്ട് നാലുമണിയോടെയാണ് ആക്രമണം ഉണ്ടായത്. പാതിരി കുടിയാൻ മലയിലെ കടയിലേക്ക് സാധനങ്ങൾ വാങ്ങുവാൻ കാട്ടിലൂടെ വരും വഴിയാണ് സംഭവം. ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടെങ്കിലും സതീശനെ കാട്ടാന ആക്രമിക്കുകയായിരുന്നു.