മലപ്പുറം: കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മലപ്പുറം വഴിക്കടവിലാണ് സംഭവം. പുഞ്ചക്കൊല്ലിയിലെ നെടുമുടിക്കാണ് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റത്.
പുഞ്ചക്കൊല്ലിയിലെ വനത്തിനുള്ളിൽ വെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. നെടുമുടിയുടെ കാലിനുൾപ്പെടെ പരിക്കേറ്റതായാണ് വിവരം. വെള്ളമെടുക്കാന്‍ പോയപ്പോഴാണ് കാട്ടാന നെടുമുടിയെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
സ്പായുടെ മറവില്‍ ഹോട്ടലില്‍ അനാശാസ്യം; കൊച്ചിയില്‍ 11 യുവതികള്‍ പിടിയില്‍
കൊച്ചി: ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യം പ്രവർത്തനം നടത്തിയിരുന്ന പതിനൊന്ന് യുവതികള്‍ പിടിയില്‍. കൊച്ചി വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലിലാണ് സംഭവം. ലഹരി പരിശോധനയ്ക്കിടെയാണ് യുവതികൾ പിടിയിലായത്.
സ്പായുടെ മറവിലാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഈ ഹോട്ടലില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസും ഡാന്‍സാഫും സംഘവും പരിശോധനയ്ക്ക് എത്തിയത്.