web analytics

സ്പായുടെ മറവില്‍ ഹോട്ടലില്‍ അനാശാസ്യം; കൊച്ചിയില്‍ 11 യുവതികള്‍ പിടിയില്‍

കൊച്ചി: ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യം പ്രവർത്തനം നടത്തിയിരുന്ന പതിനൊന്ന് യുവതികള്‍ പിടിയില്‍. കൊച്ചി വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലിലാണ് സംഭവം. ലഹരി പരിശോധനയ്ക്കിടെയാണ് യുവതികൾ പിടിയിലായത്.

സ്പായുടെ മറവിലാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഈ ഹോട്ടലില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസും ഡാന്‍സാഫും സംഘവും പരിശോധനയ്ക്ക് എത്തിയത്.

അതിനിടെയാണ് സ്പായുടെ മറവില്‍ അനാശാസ്യം നടത്തിവരുന്ന പതിനൊന്നു മലയാളി യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സൗത്ത് എസിപിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

രണ്ടുമണിക്കൂറിലേറെ നേരം പരിശോധന നീണ്ടു. അതേസമയം പരിശോധനയില്‍ ലഹരി കണ്ടെത്താനായില്ലെന്നാണ് വിവരം. കൊച്ചിയിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും പരിശോധന.

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

Related Articles

Popular Categories

spot_imgspot_img