web analytics

തലസ്ഥാനത്ത് കാട്ടുപന്നികളുടെ വിളയാട്ടം; കടകളിലേക്ക് പാഞ്ഞു കയറി സാധനങ്ങൾ കുത്തിമറിച്ചിട്ടു, ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം: വെള്ളറടയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിരവധി കടകള്‍ക്ക് കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് ആറുമണിയോടെയായിരുന്നു നാലു പന്നികള്‍ ജനവാസമേഖലയിലിറങ്ങിയത്.(Wild boar attack in shops in thiruvananthapuram)

സമീപത്തെ രണ്ടു കടകളില്‍ കയറിയാണ് കാട്ടുപന്നികള്‍ ആക്രമണം നടത്തിയത്. വിജയ് അക്വേറിയം എന്ന കടയില്‍ക്കയറിയ പന്നികള്‍ കടയിലുള്ള അക്വേറിയം കുത്തിമറിച്ചിട്ട് നശിപ്പിച്ചു. തുടര്‍ന്ന് സമീപത്തെ കിങ്‌സ് മൊബൈല്‍ ഷോപ്പിലും കയറി അക്രമം നടത്തി. ഷോപ്പ് ഉടമ സുധീറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.

പലവ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന കടയിലും പന്നികള്‍ നാശമുണ്ടാക്കി. വെള്ളറട മേഖലയില്‍ സമീപകാലത്ത് മാലിന്യ നിക്ഷേപം കൂടുകയാണെന്നും, ഈ മാലിന്യം തേടിയാണ് കാട്ടുപന്നികള്‍ കൂട്ടത്തോടെ എത്തുന്നതെന്നുമാണ് നാട്ടുകാരുടെ ആരോപണം.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img