web analytics

ശബരിമലയിൽ കാട്ടുപന്നിയുടെ ആക്രമണം; ദർശനത്തിനെത്തിയ 9 വയസുകാരന് പരിക്ക്

ശബരിമല: ശബരിമലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒൻപതുവയസ്സുകാരന് പരിക്കേറ്റു. ദർശനത്തിനായി എത്തിയ ആലപ്പുഴ പഴവീട് മച്ചിങ്ങ പറമ്പിൽ മനോജിന്റെ മകൻ ശ്രീഹരിക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.(Wild boar attack at Sabarimala; 9-year-old boy injured)

സന്നിധാനം കെഎസ്ഇബി ഓഫിസിന് എതിർവശത്ത് വെച്ചാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. പിതാവ് മനോജ് അടങ്ങുന്ന ഇരുപത്തിയൊന്നംഗ സംഘത്തോടൊപ്പമാണ് ശ്രീഹരി ദർശനത്തിനു എത്തിയത്. എന്നാൽ മരക്കൂട്ടത്തു നിന്നും ശരംകുത്തി വഴി എത്തി വലിയ നടപ്പന്തൽ ഭാഗത്തേക്ക് ഇറങ്ങുന്നതിനിടെ കാട്ടുപന്നി ശ്രീഹരിയെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ വലതുകാലിന്റെ മുട്ടിന് മുകളിലായി ഗുരുതര പരിക്കേറ്റ ശ്രീഹരിയെ സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img