web analytics

കാട്ടുപന്നി ആക്രമണം; മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 2 പേർക്ക് പരിക്ക്

കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ഉള്ള്യേരി പുത്തഞ്ചേരിയിലാണ് സംഭവം. മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.

റിട്ടയേഡ് മിലിട്ടറി ഉദ്യോഗസ്ഥന്‍ ചേരിയയില്‍ ശ്രീധരന്‍, ശ്രീഹരിയില്‍ ബാലന്‍ എന്നിവരെയാണ് കാട്ടുപന്നി ആക്രമിച്ചത്. വീട്ടില്‍ നിന്നും പാല്‍ വാങ്ങാനായി പോവുന്നതിനിടെയാണ് ശ്രീധരനെ ആക്രമിച്ചത്.

കാലിന് ഗുരുതരമായി പരിക്കേറ്റ ശ്രീധരന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിൽ കഴിയുകയാണ്. ബാലകൃഷ്ണനെയും പാല്‍ വാങ്ങാനായി പോകുന്നതിനിടെയാണ് കാട്ടുപന്നി അക്രമിച്ചത്.

പ്രദേശത്ത് കാട്ടുപന്നികളുടെ സാന്നിദ്ധ്യമുണ്ടെങ്കിലും ജനങ്ങളെ ആക്രമിച്ച സംഭവം ആദ്യമാണെന്ന് വാര്‍ഡ് അംഗം സി അജിത പ്രതികരിച്ചു.

ഒലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ; ചോല കടക്കാനാവാതെ കുടുങ്ങിയത് പത്തു പേർ; അഗ്നിശമനസേനയുടെ അതിവേഗ ഇടപെടൽ

മഞ്ഞളാം ചോലയിൽ കുടുങ്ങിയത് പത്തോളം പേരാണ്. ചോല കടക്കാനാവാതെ കുടുങ്ങിയ ഇവരെ പിന്നീട് അഗ്നിശമനസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. വിനോദ സഞ്ചാരികളാണ് ചോലയിൽ കുടുങ്ങിയത്.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാണാനെത്തിയവരാണു ചോല കടക്കാനാവാതെ കുടുങ്ങിയതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിക്കാണു മഴ തുടങ്ങിയത്. രാത്രി 9 മണി വരെ മഴ തുടർന്നു. എന്നാൽ 2 കിലോമീറ്റർ ദൂരത്തുള്ള ചേരി മാമ്പറ്റ പ്രദേശങ്ങളിൽ മഴയുണ്ടായില്ല.

അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

വിരുദുനഗറിൽ പടക്ക ഫാക്ടറിയിൽ വൻ സ്ഫോടനം; 18 പേർ മരിച്ചു

വിരുദുനഗറിൽ പടക്ക ഫാക്ടറിയിൽ വൻ സ്ഫോടനം; 18 പേർ മരിച്ചു ചെന്നൈ: തമിഴ്‌നാട്ടിലെ...

അക്ഷയ തൃതീയയിൽ സ്വർണവിൽപ്പന കുതിപ്പ്; 2,000 കോടിയുടെ വ്യാപാരം

അക്ഷയ തൃതീയയിൽ സ്വർണവിൽപ്പന കുതിപ്പ്; 2,000 കോടിയുടെ വ്യാപാരം തിരുവനന്തപുരം: അക്ഷയ തൃതീയ...

കെഎസ്ആർടിസി എസി പ്രീമിയം ബസ് വീണ്ടും കട്ടപ്പുറത്ത്; കോയമ്പത്തൂർ സർവീസ് പത്ത് ദിവസമായി നിലച്ചു

കെഎസ്ആർടിസി എസി പ്രീമിയം ബസ് വീണ്ടും കട്ടപ്പുറത്ത്; കോയമ്പത്തൂർ സർവീസ് പത്ത്...

Related Articles

Popular Categories

spot_imgspot_img