web analytics

ക്രൈസ്തവർക്കും പാഴ്‌സികൾക്കും നൽകുന്ന പൗരത്വം എന്തുകൊണ്ട് മുസ്ലീങ്ങൾക്കില്ല? വിശദീകരണവുമായി അമിത് ഷാ

സിഎഎ അനുസരിച്ച് ഇന്ത്യയിൽ വേദികളില്ലാത്ത പാഴ്സുകൾക്കും ക്രൈസ്തവർക്കും പൗരത്വം നേടാം എന്നിരിക്കെ മുസ്ലീങ്ങൾ എന്തുകൊണ്ടാണ് സിഎഎക്ക് യോഗ്യനല്ലാത്തത് എന്ന ചോദ്യത്തിന് പ്രതികരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നവർക്കും മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്കും അഭയം നൽകേണ്ടത് ഇന്ത്യയുടെ ധാർമികവും ഭരണഘടനാപരവുമായ ഉത്തരവാദിത്തമാണെന്ന് അമിത് ഷാ വ്യക്തമാക്കി. മുസ്‌ലിംകൾക്കും പൗരത്വത്തിന് അപേക്ഷിക്കാം. എന്നാൽ ദേശീയ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ കണക്കിലെടുത്തായിരിക്കും അവരുടെ കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ‍

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:

‘‘പാക്കിസ്ഥാനിൽ വിഭജന കാലത്ത് 23% ഹിന്ദുക്കൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നത് 3.7 ശതമാനമായി ചുരുങ്ങി. പാക്കിസ്ഥാനിലെ ഹിന്ദുക്കൾ എവിടെയാണ് പോയത്? അവർ ഇന്ത്യയിലേക്ക് വന്നിട്ടില്ല. നിർബന്ധിത മതപരിവർത്തനമാണ് അവിടെ നടന്നത്. അവർ അപമാനിക്കപ്പെട്ടു, അവരെ രണ്ടാംതരം പൗരന്മാരായാണു കണക്കാക്കിയിരുന്നത്. അവർ എവിടെ പോകും. നമ്മുടെ പാർലമെന്റും രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനമെടുത്തോ? മുസ്‌ലിം ജനതയുള്ളതിനാൽ ആ പ്രദേശം (പാക്കിസ്ഥാൻ) ഇപ്പോൾ ഇന്ത്യയുടെ ഭാഗമല്ല. അത് അവർക്കു വേണ്ടി നൽകിയതാണ്.

അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്നവർക്കും മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്കും അഭയം നൽകേണ്ടത് ഇന്ത്യയുടെ ധാർമികവും ഭരണഘടനാപരവുമായ ഉത്തരവാദിത്വമാണെന്നാണു ഞാൻ വിശ്വസിക്കുന്നത്’’ – അമിത് ഷാ പറഞ്ഞു. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലദ്വീപ്, നേപ്പാൾ, മ്യാൻമർ, പാക്കിസ്ഥാൻ, ശ്രീലങ്ക, ടിബറ്റ് എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഏകീകൃത ഇന്ത്യയെന്ന സങ്കല്പമാണ് അഖണ്ഡ ഭാരതം. ബംഗ്ലദേശ് ജനസംഖ്യയുടെ 22% ഹിന്ദുക്കളായിരുന്നുവെന്നും എന്നാൽ ഇന്നത് 10 ശതമാനമായി ചുരുങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 92ൽ അഫ്ഗാനിസ്ഥാനിൽ രണ്ടുലക്ഷം സിഖുകാരും ഹിന്ദുക്കളും ഉണ്ടായിരുന്നു. ഇന്നത് 500 ആയി ചുരുങ്ങി. അവർക്കാർക്കും തങ്ങളുടെ വിശ്വാസത്തിന് അനുസരിച്ചു ജീവിക്കാൻ അവകാശമില്ലേ? ഭാരതം ഒന്നായിരുന്ന സമയത്ത് അവരെല്ലാവരും നമ്മുടെ സഹോദരീസഹോദരന്മാരും അമ്മമാരുമായിരുന്നെന്നും അമിത് ഷാ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Other news

Related Articles

Popular Categories

spot_imgspot_img