ലാലേട്ടന്റെ മുപ്പത് നായികമാർ, എല്ലാവരും ഒന്നിനൊന്ന് മെച്ചം; സൂപ്പർജോഡിയായി ആരെ തെരഞ്ഞെടുക്കും? വീഡിയോ

സ്‌നേഹമുള്ള ഭർത്താവും കാമുകനും മകനും അച്ഛനും ചേട്ടനും സുഹൃത്തുമൊക്കെയായായി മലയാളത്തിൽ നിറഞ്ഞാടുന്ന താരമാണ് മോഹൻലാൽ. ലാലേട്ടന്റെ കുസൃതിത്തരം നിറഞ്ഞതും ഗൗരവമുള്ളതുമായ കാമുക – ഭർത്താവ് വേഷങ്ങൾ എന്നും ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാൽ ഇത്തരം രംഗങ്ങളിൽ ക്രഡിറ്റ് മോഹൻലാലിന് മാത്രമേ ലഭിക്കാറുള്ളൂ.

എന്നാൽ മോഹൻലാലിനൊപ്പം പ്രാധാന്യമുണ്ട് സിനിമകളിൽ എത്തുന്ന നായികമാർക്കും. മോഹൻലാലിന്റെ ചില സിനിമകളിൽ നായികമാർക്ക് വളരെ അധികം പ്രാധാന്യം നൽകാറുണ്ട്. എന്നാൽ നായികമാരില്ലാത്ത സിനിമകളും മോഹൻലാൽ ധാരാളം ചെയ്തിട്ടുണ്ട്. കൂടെ അഭിനയിച്ചവരിൽ മോഹൻലാലിന് ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെ ആണെന്ന് ഒരിക്കൽ ഒരു ചാനൽ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞിരുന്നു.

എന്നാൽ അഭിനയിക്കാൻ ഏറ്റവും കംഫർട്ട് ശോഭനയ്‌ക്കൊപ്പമാണെന്നാണ് മോഹൻലാൽ പറഞ്ഞത്. ലാലിന്റെ 30 നായികമാരെ കുറിച്ചാണ് ഇനി പറയുന്നത്. ഇതിൽ നിന്നും നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായിക ആരാണെന്ന് ഞങ്ങളെ കമന്റിലൂടെ അറിയിക്കണം.

ശോഭന

മോഹൻലാലിന്റെ ഏറ്റവും മികച്ച ജോഡി ശോഭനയാണെന്ന അഭിപ്രായം മലയാളികൾക്കുണ്ട്. മിന്നാരം, തേന്മാവിൻ കൊമ്പത്ത്, പവിത്രം, മായാമയൂരം, വെള്ളാനകളുടെ നാട്, ഉള്ളടക്കം അങ്ങനെ പതിനഞ്ചിലധികം ചിത്രങ്ങളിൽ മോഹൻലാലും ശോഭനയും ഒന്നിച്ചഭിനയിച്ചു.

മഞ്ജു വാര്യർ

വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമേ മഞ്ജു അഭിനയിച്ചിട്ടുള്ളൂ. അതിൽ മൂന്ന് ചിത്രം മോഹൻലാലിനൊപ്പം. മൂന്നും ഗംഭീര അഭിനയമായിരുന്നു. ആറാം തമ്പുരാൻ, കന്മദം, എന്നും എപ്പോഴും എന്നീ ചിത്രങ്ങൾ. സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രത്തിൽ മഞ്ജുവിന്റെ കാമുകനായി ഒരു അതിഥി വേഷവും ലാൽ ചെയ്തിരുന്നു.

സുനിത

അപ്പു എന്ന ഒറ്റ സിനിമയിൽ മാത്രമേ മോഹൻലാലും സുനിയും ഒന്നിച്ചഭിനയിച്ചിട്ടുള്ളൂ. എന്നാൽ ആ ഒരൊറ്റ ചിത്രത്തിലെ അഭിനയത്തിലൂടെ തന്നെ ഇരുവരും മികച്ചജോഡികളായി.

രേഖ

മോഹൻലാലിന്റെ ഹിറ്റ് നായികമാരിൽ ഒരാളാണ് ഇന്ന് അമ്മ വേഷങ്ങളിൽ തിളങ്ങുന്ന രേഖ. കിഴക്കുണരും പക്ഷി, ലാൽസലാം, അർഹത, ഏയ് ഓട്ടോ, ദശരഥം എന്നീ ചിത്രങ്ങൾക്ക് വേണ്ടി ഇരുവരും ഒന്നിച്ചു.

ഉർവശി

മോഹൻലാലിന്റെ ഹിറ്റ് ജോഡികളിൽ ഉർവശിയും പെടുന്നു. കളിപ്പാട്ടം, മിഥുനം, സ്ഫടികം, സൂര്യ ഗായത്രി, ഭരതം അങ്ങനെ ഉർവശിയും ലാലും ഒന്നിച്ച ചിത്രങ്ങളും ഏറെ

രേവതി

ചക്കിക്കൊത്ത ചങ്കരൻ എന്നുദ്ദേശിച്ചത് ലാലിനെയും രേവതിയെയുമായിരിക്കും. തല്ലുകൂടി അഭിനയിക്കുന്ന നായികയും നായകനുമാണെങ്കിൽ അത് രേവതിയും മോഹൻലാലുമാണ്. കിലുക്കം, ദേവാസുരം, മായാമയൂരം എന്നീ ചിത്രങ്ങൾ ഈ കൂട്ടുകെട്ടിന്റെ എക്കാലത്തെയും വലിയ വിജയമാണ്

ഗീത

മോഹൻലാലിനൊപ്പം എൺപതുകളിൽ ഒത്തിരി മികച്ച ചിത്രങ്ങൾ ചെയ്ത നടിയാണ് ഗീത. അഭിമന്യു, ലാൽസലാം, ഇന്ദ്രജാലം, അമൃതംഗമയ, സുഖമോ ദേവി, ഗീതം, പഞ്ചാഗ്നി തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി ഇരുവരും ഒന്നിച്ചു.

ലിസി

പ്രിയദർശൻ ചിത്രങ്ങളിലൂടെയാണ് ലിസിയും മോഹൻലാലും ഏറ്റവും കൂടുതൽ അടുത്തത്. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, പപ്പൻ പ്രിയപ്പെട്ട പപ്പൻ, മിഴിനീർപ്പൂവുകൾ, ചിത്രം അങ്ങനെ ലാലും ലിസിയും ഒന്നിച്ച ചിത്രങ്ങളും വിജയമായിരുന്നു

ഐശ്വര്യ

രണ്ടേ രണ്ട് ചിത്രങ്ങൾക്ക് വേണ്ടിയാണ് ഐശ്വര്യയും മോഹൻലാലും ഒന്നിച്ചത്. അത് രണ്ടും ഹിറ്റായകുകൊണ്ട് മോഹൻലാലിന്റെ ഹിറ്റ് നായികമാരുടെ ലിസ്റ്റിൽ ഐശ്വര്യയും പെടുന്നു. നരസിംഹവും പ്രജയുമാണ് ഇരുവരും ഒന്നിച്ച ചിത്രം

കനക

വിയത്‌നാം കോളനിയാണ് മോഹൻലാലും കനകയും ഒന്നിച്ചഭിനയിച്ച ചിത്രം. ലാലിന്റെ കരിയർ ബെസ്റ്റ് ചിത്രകങ്ങളിലൊന്നാണ് വിയത്‌നാം കോളനി. നരസിംഹത്തിൽ ലാലിന്റെ സഹോദരിയായും കനക എത്തിയിരുന്നു.

മീന

അന്നും ഇന്നും മോഹൻലാലിന്റെ ഹിറ്റ് ജോഡിയാണ് മീന. വർണപ്പകിട്ട്, മിസ്റ്റർ ബ്രഹ്മചാരി, നാട്ടുരാജാവ്, ചന്ദ്രോത്സവം, ഒളിമ്പ്യൻ അന്തോണി ആദം, ഉദയനാണ് താരം എന്നീ ചിത്രങ്ങളിൽ ലാലും മീനയും ഒന്നിച്ചഭിനയിച്ചിരുന്നു. ഒടുവിൽ ഒരുമിച്ച ദൃശ്യം മലയാളത്തിലെ എക്കാലത്തെയും വിജയ ചിത്രങ്ങളിലൊന്ന്.

പാർവ്വതി

മോഹൻലാലിന്റെ ഹിറ്റ് ജോഡിയായി പാർവ്വതിയും എത്തിയിട്ടുണ്ട്. കിരീടം, ഉത്സവപിറ്റേന്ന്, അമൃതം ഗമയ, അധിപൻ, തൂവാനത്തുമ്പികൾ, കമലദളം തുടങ്ങിയവ അതിൽ ചിലതാണ്

രഞ്ജിനി

മോഹൻലാലിന്റെ നായിക എന്നാണ് ഇപ്പോഴും രഞ്ജിനി അറിയപ്പെടുന്നത്. ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിയ്ക്കുന്നു എന്നീ രണ്ട് ചിത്രങ്ങളിലും ഈ ജോഡികളുടെ അഭിനയം ഏറെ പ്രശംസകൾ നേടിയിരുന്നു.

രമ്യകൃഷ്ണൻ

തെന്നിന്ത്യൻ സിനിമാ ലോകത്ത് സൂപ്പർതാരങ്ങൾക്കൊപ്പമൊക്കെ അഭിനയിച്ച താരമാണ് രമ്യകൃഷ്ണൻ. മോഹൻലാലിനൊപ്പം ആര്യൻ, അനുരാഗി, ഓർക്കാപുറത്ത് എന്നീ ചിത്രങ്ങളിൽ രമ്യ അഭിനയിച്ചു.

കാർത്തിക

എൺപതുകളിലെ ഹിറ്റ് ജോഡികളായിരുന്നു കാർത്തികയും മോഹൻലാലും. താളവട്ടം, ജനുവരി ഓരോർമ, ദേശാടനക്കിളി, ഉണ്ണികളെ ഒരു കഥ പറയാം, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്.. അങ്ങനെ കാർത്തികയ്‌ക്കൊപ്പം ലാൽ ഒന്നിച്ച ചിത്രങ്ങളും വിജയമാണ്

ലക്ഷ്മി ഗോപാലസ്വാമി

ഇന്നും ലക്ഷ്മി ഗോപാല സ്വാമി മോഹൻലാലിന് മികച്ച പെയർ തന്നെ. ശിക്കാർ, ഭ്രമരം, ഭഗവാൻ, പരദേശി, കീർത്തിചക്ര, വാമനപുരം ബസ്‌റൂട്ട് എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.

സുമലത

സുമലതയും മോഹൻലാലും ഒന്നിച്ച ഒറ്റ ചിത്രം പോരെ. തൂവാനത്തുമ്പികൾ എന്ന ഒറ്റ ചിത്രത്തിലൂടെ മികച്ച താരജോഡികളായി മാറിയവരാണ് ലാലും സുമലതയും

ഗിരിജ ഷെട്ടർ

വന്ദനം എന്ന ഒറ്റ സിനിമയിൽ മാത്രമേ ഗിരിജി ഷെട്ടർ അഭിനയിച്ചിട്ടുള്ളൂ. ആ ചിത്രം ലാലിനൊപ്പമാണ്. വന്ദനം എന്ന ചിത്രം ഇഷ്ടപ്പെടുന്നവർക്കാർക്കും ലാലും ഗിരിജയും തമ്മിലുള്ള പ്രണയ രംഗങ്ങൾ മറക്കാൻ സാധിക്കില്ല

നദിയ മൊയ്തു

നോക്കാത്താ ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ – നദിയ മൊയ്തുി കൂട്ടുകെട്ട് ഹിറ്റായത്. നദിയയുടെ ആദ്യ മലയാള സിനിമയാണ് ഫാസിൽ സംവിധാനം ചെയ്ത നോക്കത്താ ദൂരത്ത് കണ്ണും നട്ട്.

പൂർണിമ

പൂർണിമ നായികയായെത്തിയ മഞ്ഞിൽ വരിഞ്ഞ പൂക്കളാണ് ലാലിന്റെ അദ്യ ചിത്രം. ആ ചിത്രത്തിൽ ലാൽ പ്രതിനായകന്റെ വേഷത്തിലാണ് എത്തിയത്. പിന്നീട് നായകനായി മാറിയപ്പോൾ, എൺപതുകളിൽ ലാലിന്റെ ഏറ്റവും മികച്ച ജോഡിയായി പൂർണിമ എത്തി. ഏറ്റവും ഒടുവിൽ ജില്ല എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്

ഗൗതമി

തെന്നിന്ത്യൻ താരമായ ഗൗതമിയും ലാലിനൊപ്പം മൂന്നോളം ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ ഇരുരുടെയും ജോഡിപൊരുത്തം ശ്രദ്ധനേടി. മണിരത്‌നത്തിന്റെ ഇരുവരിൽ രണ്ടുപേരും ഉണ്ടായിരുന്നു. മടങ്ങിവരവിൽ ഗൗതമിയും മോഹൻലാലും വിസ്മയം (മനമാന്ത) എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചു.

ശാരി

ഒറ്റ ചിത്രത്തിലൂടെ ഹിറ്റായ മറ്റൊരു മികച്ച പെയറാണ് ശാരിയും മോഹൻലാലും. പദ്മരാജന്റെ നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന ചിത്രത്തിലാണ് ലാലും ശാരിയും ഒന്നിച്ചഭിനയിച്ചത്.

അംബിക

എൺപതുകളിലാണ് മോഹൻലാലും അംബികയും ഒന്നിച്ച ഹിറ്റുകൾ ഉണ്ടായത്. മോഹൻലാലിനെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തിയ രാജാവിന്റെ മകൻ എന്ന ചിത്രത്തിൽ അംബികയാണ് നായിക. ഇത് കൂടാതെ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രവും ഈ ഭാഗ്യകൂട്ടുകെട്ടിൽ നിന്നുമുണ്ടായതാണ്.

ദേവയാനി

ബാലേട്ടൻ എന്ന ചിത്രത്തിലാണ് ദേവയാനി ലാലിന്റെ ഉത്തമപത്‌നിയായി എത്തുന്നത്. പിന്നീട് നരൻ, ഒരുനാൾ വരും എന്നീ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചെങ്കിലും പെയർ അല്ലായിരുന്നു. വർഷങ്ങൾക്ക് ശേഷം ഇരുവരും ജോഡിചേർന്നഭിനയിച്ച ചിത്രമാണ് ജനതഗാരേജ്

ശാന്തികൃഷ്ണ

മോഹൻലാലിന്റെ കാമുകിയായും ഭാര്യയായും അമ്മയായും അമ്മായി അമ്മയായും അഭിനയിച്ച നടിയാണ് ശാന്തികൃഷ്ണ. വിഷ്ണു ലോകത്ത് കാമുകിയായും, പക്ഷെയിൽ ഭാര്യയായും എത്തി. പിൻഗാമി, ചെങ്കോൽ, മായാമയൂരം, ഗാന്ധർവ്വം, വിസ, ഹിമവാഹിനി, കേൾക്കാത്ത ശബ്ദം എന്നീ ചിത്രങ്ങളിലൊക്കെ ഒന്നിച്ചഭിനയിച്ചെങ്കിലും നായികയല്ലായിരുന്നു.

മീര വാസുദേവൻ

ഒറ്റ ചിത്രത്തിൽ അഭിനയിച്ച് മോഹൻലാലിന്റെ ഹിറ്റ് നായികയായി മാറിയവരുടെ കൂട്ടത്തിലാണ് മീര വാസുദേവനും. തന്മാത്ര എന്ന ചിത്രത്തിലെ ലാലിന്റെ ഭാര്യയായിട്ടാണ് ഇന്നും മീരയെ പലരും തിരിച്ചറിയുന്നത്.

പദ്മപ്രിയ

മോഹൻലാലിന്റെ മികച്ച നായികമാരിൽ ഒരാളാണ് പദ്മപ്രിയയും. വടക്കുനാഥൻ എന്ന ചിത്രത്തിലാണ് ആദ്യമായി ഇരുവരും ഒന്നിച്ചഭിനയിച്ചത്. സ്‌നേഹവീട് എന്ന ചിത്രത്തിൽ നായികയും നായകനുമായിരുന്നെങ്കിലും പെയർ അല്ലായിരുന്നു.

റായ് ലക്ഷ്മി

ലാലിന്റെ മികച്ച നായികമാരുടെ കൂട്ടത്തിൽ റായി ലക്ഷ്മിയെയും പെടുത്താം. റോക്ക് ആന്റ് റോൾ എന്ന ചിത്രത്തിലൂടെ മോഹൻലാലിനൊപ്പം തുടങ്ങി. പിന്നീട് അറബിയും ഒട്ടകവും പി മാധവൻ നായരും, ക്രിസ്റ്റ്യൻ ബ്രദേഴ്‌സ്, ഇവിടം സ്വർഗ്ഗമാണ് തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചു.

മീര ജാസ്മിൻ

എന്തുകൊണ്ടും മീര ജാസ്മിനും മോഹൻലാലിന്റെ ഹിറ്റ് നായികമാരിൽ പെടും. രസതന്ത്രം എന്ന ചിത്രത്തിലെ ഇരുവരുടെയും ജോഡിപൊരുത്തം തന്നെ ധാരാളം. ഇന്നത്തെ ചിന്താവിഷയം, ലേഡീസ് ആന്റ് ജെന്റിൽമാൻ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചു.

അമല പോൾ

പുതിയ തലമുറയിൽ ലാലിന്റെ ഹിറ്റ് നായികയാണ് അമല പോൾ. റൺ ബേബി റണ്ണിൽ അമല ലാലിന്റെ നായികയാകുന്നു എന്ന് കേട്ടപ്പോൾ പലരും വിമർശിച്ചു. എന്നാൽ ജനറേഷൻ ഗ്യാപ്പുകളില്ലാത്ത വിജയമാണ് ചിത്രം നേടിയത്. പിന്നീട് ലൈല ഓ ലൈല എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

തായ്ലൻഡ് – കമ്പോഡിയ യുദ്ധം രൂക്ഷമാകുന്നു

തായ്ലൻഡ് - കമ്പോഡിയ യുദ്ധം രൂക്ഷമാകുന്നു അയൽരാജ്യങ്ങളായ കംബോഡിയയും തായ്‌ലാൻഡും തമ്മിലുള്ള സൈനികസംഘർഷം...

നിപാ വൈറസ് (NiV) രോഗം – ഒരു പൊതു ആരോഗ്യ മുൻകരുതൽ

ഡോ. ടോണി തോമസ്, അയർലണ്ട് നിപാ വൈറസിന്റെ വ്യാപനം എങ്ങനെ തടയാം എന്നതിൽ...

റെയില്‍വെ സ്റ്റേഷനില്‍ റീല്‍സ് എടുക്കേണ്ട

റെയില്‍വെ സ്റ്റേഷനില്‍ റീല്‍സ് എടുക്കേണ്ട ചെന്നൈ: റെയില്‍വേ സ്റ്റേഷനുകള്‍, തീവണ്ടികള്‍, ട്രാക്കുകള്‍ തുടങ്ങിയ...

ആശമാര്‍ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്

ആശമാര്‍ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ് തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വർധിപ്പിച്ച് കേന്ദ്ര സർക്കാർ....

എൻ അരുൺ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി

എൻ അരുൺ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കോതമംഗലം: സി പി ഐ...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

Related Articles

Popular Categories

spot_imgspot_img