web analytics

പിണങ്ങി നാടുവിട്ടു, പക്ഷേ പോലീസിനെ വെട്ടിക്കാനായില്ല! കൊച്ചിയിൽ നിന്ന് ട്രെയിൻ കയറിയ 10 വയസ്സുകാരനെ കോഴിക്കോട് വെച്ച് പോലീസ് പൊക്കി

പിണങ്ങി നാടുവിട്ടു, പക്ഷേ പോലീസിനെ വെട്ടിക്കാനായില്ല! കൊച്ചിയിൽ നിന്ന് ട്രെയിൻ കയറിയ 10 വയസ്സുകാരനെ കോഴിക്കോട് വെച്ച് പോലീസ് പൊക്കി

കൊച്ചി: മറൈൻ ഡ്രൈവിൽ നിന്ന് കാണാതായ പത്തുവയസുകാരനെ മണിക്കൂറുകൾക്കകം കണ്ടെത്തി പോലീസ്. മുത്തശ്ശിയുമായി വഴക്കിട്ട് പിണങ്ങി വീട്ടിൽ നിന്ന് ഓടിപ്പോയ കുട്ടിയെ കോഴിക്കോട് നിന്ന് സെൻട്രൽ പോലീസ് കണ്ടെത്തുകയായിരുന്നു.

17-ാം തീയതി രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഉള്ളുരുത്തി സ്വദേശികളുടെ മകനായ കുട്ടി പിണങ്ങിയതിനെ തുടർന്ന് മറൈൻ ഡ്രൈവിൽ നിന്ന് ജില്ല വിട്ടുപോയതാണെന്ന് പോലീസ് പറഞ്ഞു.

സെൻട്രൽ എസിപി രാജൻ കെ. അരമനയുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കുട്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തി ട്രെയിനിൽ കയറിയതായി വ്യക്തമായി. ഇതോടെ വിവിധ റെയിൽവേ പോലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി.

തുടർന്ന് കോഴിക്കോട് എത്തിയ കുട്ടിയെ അവിടുത്തെ പോലീസ് തടഞ്ഞുവെച്ച് സെൻട്രൽ പോലീസിനെ അറിയിച്ചു.

കുട്ടിയെ കൊച്ചിയിലെത്തിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.

English Summary:

A 10-year-old boy who went missing from Kochi Marine Drive after a quarrel with his grandmother was traced within hours in Kozhikode. Police tracked him through CCTV footage showing he boarded a train, alerted railway police, and safely reunited him with his family after CWC procedures.

kochi-missing-boy-found-kozhikode

Kochi News, Missing Child, Kerala Police, Marine Drive, Kozhikode, Child Rescue

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img