ആരാ, ആരാത്, കോഹ്ലിയാണോ? അതോ ആർസിബി ചാരനാേ? പഞ്ചാബ് കിംഗ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ മുഖം മറച്ചെത്തിയ ആളെ തേടി സോഷ്യൽ മീഡിയ

അഹമ്മദാബാദ്: പഞ്ചാബ് കിംഗ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ആർസിബി തൊപ്പി ധരിച്ച് മുഖം മറച്ചെത്തിയ ആൾ ആരെന്ന ചർച്ചയുമായി സമൂഹമാധ്യമങ്ങൾ.

ഇന്നലെ നടന്ന മത്സരത്തിനിടെയാണ് മുഖം മറച്ച് ആർസിബി തൊപ്പി ധരിച്ച് ഒരു ആരാധകൻ സ്റ്റേഡിയത്തിലെത്തിയത്. മുംബൈക്കെതിരെ ശ്രേയസ് അയ്യർ ബാറ്റ് ചെയ്യുമ്പോഴായിരുന്നു സ്റ്റേഡിയത്തിലെ ആർസിബി ആരാധകനെ ക്യാമറകൾ സൂം ചെയ്തത്.

ഇതോടെ അത് വിരാട് കോലിയാണോ അതോ ആർസിബി ചാരനാണോ എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ച ഏറ്റെടുത്തത്.നാളെ നടക്കുന്ന ഐപിഎൽ ഫൈനിൽ പഞ്ചാബ് കിംഗ്സാണ് ആർസിബിയുടെ എതിരാളികൾ.

പഞ്ചാബിൻറെ തന്ത്രങ്ങൾ മനസിലാക്കാൻ വന്ന ആർസിബി ചാരനാണിതെന്ന് ഒരുവിഭാഗം ആരാധകർ പറയുമ്പോൾ ചിലർ പറയുന്നത് ഇത് വിരാട് കോലി തന്നെയാണെന്നാണ്. എന്നാൽ അത് അണ്ടർ കവർ ആർസിബി ഏജൻറാണെന്നാണ് മറ്റൊരാളുടെ കണ്ടെത്തൽ. ഐപിഎൽ ആദ്യ ക്വാളിഫയറിൽ പഞ്ചാബിന തോൽപ്പിച്ചാണ് ആർസിബി ഫൈനലിലെത്തിയത്.

ആർസിബിയോട് തോറ്റതോടെ രണ്ടാം ക്വാളിഫയർ കളിക്കേണ്ടിവന്ന പഞ്ചാബ് എലിമിനേറ്ററിൽ ഗുജറാത്തിനെ തോൽപ്പിച്ചെത്തിയ മുംബൈയെ തോൽപിച്ചാണ് 2014നുശേഷം ആദ്യ ഐപിഎൽ ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്.

മത്സരത്തിൽ 41 പന്തിൽ 87 റൺസുമായി ക്യാപ്റ്റൻ ശ്രേയസ് അയ്യരായിരുന്നു പഞ്ചാബിൻറെ വിജയശിൽപി. അഞ്ച് ബൗണ്ടറികളും എട്ട് സിക്സുകളും അടങ്ങുന്നതായിരുന്നു ശ്രേയസിൻറെ ഇന്നിംഗ്സ്. മുംബൈ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്ന് ഫൈനൽ ടിക്കറ്റെടുക്കുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

Other news

18കാരി മരിച്ച നിലയിൽ

18കാരി മരിച്ച നിലയിൽ തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ പാലക്കാട്: റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഇരുമ്പു...

ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി എസ്...

മധ്യവയസ്കന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

കോഴിക്കോട്: രാത്രിയിൽ വഴിയിലൂടെ നടന്നുവന്ന മധ്യവയസ്കനോട് പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് പറഞ്ഞ്...

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി ന്യൂഡൽഹി: ജീവനാംശമായി 12 കോടി രൂപയും...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

Related Articles

Popular Categories

spot_imgspot_img