web analytics

നടന്നുപോകുന്നതിനിടെ പിന്നിൽ നിന്ന് വന്ന് ചറപറാന്ന് കടിച്ചു; കോതമംഗലത്ത് തെരുവുനായ ആക്രമണം; സ്ത്രീകൾ ഉൾപ്പടെ 8പേർക്ക് പരിക്കേറ്റു

കൊച്ചി: കോതമംഗലത്ത് തെരുവുനായ ആക്രമണം. സ്ത്രീകൾ ഉൾപ്പടെ 8പേർക്ക് പരിക്കേറ്റു. പരിക്കേറ്റ എട്ടുപേരും കോതമംഗലം താലക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഒരേ നായ തന്നെയാണ് പരിസരത്തെ എട്ടുപേരെയും കടിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം ഉണ്ടായത്.

കോതമംഗലം അമ്പലത്തറ ഭാഗത്ത് പള്ളിയിൽ പോയി മടങ്ങി വരുകയായിരുന്ന സ്ത്രീയെയാണ് ആദ്യം നായ് കടിച്ചത്. നടന്നുപോകുന്നതിനിടെ പിന്നിൽ നിന്ന് എത്തി തെരുവുനായ് കടിക്കുകയായിരുന്നു. ഇതിനുശേഷം ഇതേ നായ തന്നെ കോതമംഗലം ടൗണിലെത്തി പലരെയും കടിച്ചു.

എൻറെ നാട് സൂപ്പർ മാർക്കറ്റ് പരിസരത്ത് വെച്ചാണ് കൂടുതൽ പേർക്ക് പരിക്കേറ്റത്. നടന്നുപോകുന്നതിനിടെ പിന്നിൽ നിന്ന് വന്ന് ചറപറാന്ന് നായ് കടിക്കുകയായിരുന്നുവെന്നും നാലഞ്ച് തവണ കടിച്ചുവെന്നും പരിക്കേറ്റ സ്ത്രീ പറഞ്ഞു. സ്കൂട്ടറിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു യുവതിയെയും പച്ചക്കറി വാങ്ങിയശേഷം കാറിൽ കയറാൻ ശ്രമിക്കുന്നതിനിടെ മറ്റൊരാളെയും നായ് ആക്രമിച്ചു.

പേവിഷ ബാധയ്ക്കെതിരായ വാക്സിൻറെ കുറവുള്ളതിനാൽ നാലുപേരെ മൂവാറ്റുപ്പുഴ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട സാഹചര്യവുമുണ്ട്. അവിടെ എത്തിച്ചശേഷം ഇവർക്കും വാക്സിൻ നൽകും. ആക്രമകാരിയായ നായ് ടൗണിൻറെ ഒരു ഭാഗത്ത് അവശനിലയിൽ കിടക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ആദ്യമായാണ് കോതമംഗലം ടൗണിൽ ഇത്രയധികം പേർക്കുനേരെ തെരുവുനായ് ആക്രമണം ഉണ്ടായതെന്നും നാട്ടുകാർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

സിലിണ്ടറില്ല, ഓർഡറുകളില്ല; പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ; ഒന്നര ലക്ഷം തൊഴിലാളികൾ ആശങ്കയിൽ

പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ കേരളത്തിലെ കാറ്ററിങ് വ്യവസായ...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; പാലക്കാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം തിരുവനന്തപുരം കവടിയാറിൽ...

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം; ‘ടിസിയില്‍ റെഡ് മാര്‍ക്ക് ഇടു’മെന്ന് ഭീഷണിപ്പെടുത്തിയെന്ന്

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം മലപ്പുറം പെരിന്തല്‍മണ്ണയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ...

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു, പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു പ്രവർത്തകൻ

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു...

Related Articles

Popular Categories

spot_imgspot_img