മിക്കവർക്കും ഇഷ്ടമാണ് ബിരിയാണി. കഴിച്ച ശേഷം ഒരു ഐസ്ക്രീം കൂടി ആയാൽ സംഗതി ഭേഷായി. പലപല ഫ്ലേവറുകളിലുള്ള ഐസ്ക്രീമുകൾ വിപണിയിലുണ്ട്. അതുപോലെ തന്നെയാണ് ബിരിയാണിയും’. പലർക്കും അത് ഒരു വികാരം തന്നെയാണ്. ബിരിയാണിയിൽ തന്നെ ഐസ്ക്രീം ആയാൽ എങ്ങനിരിക്കും. അതായത് ഐസ്ക്രീം ബിരിയാണി.
https://www.instagram.com/reel/DD_yalKt3KN/?igsh=MWM3MGhpYmxvaTM2OA==
സ്വബോധത്തിൽ ചിന്തിക്കാൻ പോലും പറ്റില്ല അല്ലേ? എന്തായാലും, അങ്ങനെ ഒരു വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. എന്നാത് ദയവായി ബിരിയാണിയോട് ഇത് ചെയ്യരുത് എന്നാണ് വീഡിയോ കണ്ടവർ പറയുന്നത്.
മുംബൈയിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ ഹീന കൗസർ റാദിൽ ആണ് ഈ അസാധാരണ കോമ്പിനേഷൻ തയ്യാറാക്കിയിരിക്കുന്നത്. ഒരു ബേക്കിംഗ് അക്കാദമി നടത്തുന്നുണ്ട് ഹീന. ഇവിടെ നിന്നുള്ള തന്റെ പരീക്ഷണ വിഭവത്തിന്റെ വീഡിയോയാണ് അവർ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഇവിടെ ഏഴ് ദിവസമായി നടത്തിയ ഒരു ബേക്കിംഗ് കോഴ്സിന്റെ അവസാനമാണ് ഈ ഐസ്ക്രീം ബിരിയാണി തയ്യാറാക്കിയിരിക്കുന്നത്.
വൈറലായിരിക്കുന്ന വീഡിയോയിൽ വലിയ രണ്ട് പാത്രങ്ങളിൽ ബിരിയാണി വച്ചിരിക്കുന്നതും അരികിലായി ഹീന നിൽക്കുന്നതും കാണാം. ബിരിയാണിക്കകത്ത് സ്ട്രോബറി ഐസ്ക്രീമും ഉണ്ട്. പിന്നീട്, അവർ ബിരിയാണി എടുക്കുന്നത് കാണാം. അതിൽ സ്ട്രോബറി ഐസ്ക്രീമും ബിരിയാണി റൈസും കാണാം. എന്തായാലും, ബിരിയാണിസ്നേഹികളുടെ ചങ്ക് തകർക്കുന്ന കാഴ്ച തന്നെയാണ് ഇതെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.









