ഇസ്‌ലാമബാദ്: പാകിസ്ഥാനിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം. വധൂവരന്മാരടക്കം 26 പേർ മരിച്ചു. സിന്ധു നദിയിലേക്ക് ആണ് ബസ് മറിഞ്ഞത്.(wedding party’s bus overturned into the river; 26 people died including the bride and groom)
ഗിൽജിത് -ബാൾട്ടിസ്താൻ പ്രവിശ്യയിലെ ദിയാമെർ ജില്ലയിയാണ് ദാരുണ സംഭവം ഉണ്ടായത്. ഗിൽജിത് -ബാൾട്ടിസ്താനിലെ അസ്തോറിൽനിന്ന് പഞ്ചാബിലെ ചക്വാലിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടു. ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. 14 പേരുടെ മൃതദേഹമാണ് നദിയിൽനിന്ന് കണ്ടെടുത്തത്. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
പമ്പയിൽ നിന്നും സന്നിധാനത്തേക്ക് 10 മിനുട്ട് മാത്രം; ശബരിമലയിൽ എത്തുന്നു, റോപ് വേ