web analytics

ഒരുകൈയിൽ മാവെടുത്ത് ഉരുട്ടി മറുകൈകൊണ്ട് വൃത്തത്തിലാക്കിവടയ്ക്ക് തുളയിട്ട് വറുത്തു കോരി ഗിന്നസ് റെക്കോഡ് അടിക്കാൻ വാവച്ചൻ

മുണ്ടക്കയം : വാവച്ചൻ ഉഴുന്നുവട ഉണ്ടാക്കുന്നത് മിന്നൽവേഗത്തിലാണ്. ആദ്യം മിനിറ്റിൽ 39 ആയിരുന്നു പിന്നെ അത് 60 ആയി. ഇപ്പോൾ നൂറു കടന്നു.

മുണ്ടക്കയം കൂട്ടിക്കൽ റോഡിലാണ് വാവച്ചൻ്റെ ചായക്കട. ഒരുകൈയിൽ മാവെടുത്ത് ഉരുട്ടി മറുകൈകൊണ്ട് വൃത്തത്തിലാക്കി തുളയിട്ട് ചൂടെണ്ണയിലേയ്ക്കിടുന്നത് കാണാൻ തന്നെ നല്ല രസമാണ്.

കണ്ണ് ചിമ്മി തുറക്കും വേഗത്തിൽ വടയുണ്ടാക്കുന്നത് കണ്ടപ്പോൾ സുഹൃത്തുക്കളാണ് ഗിന്നസിനായി ശ്രമിക്കാൻ ആവശ്യപ്പെട്ടത്. ഇപ്പോൾ ഉഴുന്നുവടയുണ്ടാക്കൽ ഗിന്നസ് പരിശീലനം കൂടിയാണ്. വാവച്ചൻ്റെ ഒരുവടയ്ക്ക് 35 ഗ്രാം തൂക്കം.കൈയുടെ താളത്തിനു അനുസരിച്ച് തൂക്കവും ആകൃതിയും ശരിയാകും.

മുണ്ടക്കയം കിഴക്കേമുറി പുരയിടത്തിൽ പരേതനായ ആലി – സലിയത്ത് ദമ്പതികളുടെ മകനാണ് നൗഷാദെന്ന വാവച്ചൻ.

തമിഴ്‌നാട് യാത്രയ്ക്കിടയിലാണ് വേഗതയിൽ വടയുണ്ടാക്കുന്നയാളെ വാവച്ചൻ കണ്ടത്. പിന്നെ അതൊരു ആഗ്രഹമായി. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വാവച്ചൻ പഠനകാര്യത്തിലും വ്യത്യസ്തനാണ്. 12 വർഷം വീണ്ടും അദ്ധ്യാപകരുടെ കീഴിൽ പഠിച്ചു,എന്നാൽ പരീക്ഷ എഴുതുകയോ സർട്ടിഫിക്കറ്റ് സമ്പാദിക്കാനോ ശ്രമിച്ചില്ലെന്നതാണ് കൗതുകകരം. പകരം ലോകം എന്തെന്നു മനസിലാക്കാനുളള പഠനമായിരുന്നു. വായനയിലും കമ്പക്കാരൻ. ഒപ്പം നല്ല ഗായകനും. സമൂഹമാദ്ധ്യമങ്ങളിലൂടെ പാടിത്തുടങ്ങി.

ഇപ്പോൾ വിവിധ സ്ഥലങ്ങളിൽ സംഗീതപരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.
ഇന്റർ നാഷണൽ ചെസ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റാണ് വാവച്ചൻ. നാടിനകത്തും പുറത്തുമുളള നൂറുകണക്കിന് ചെസ് മത്സര വേദികളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. മെന്റലിസവും പഠിച്ചിട്ടുണ്ട്. ഭാര്യ : നിഷ, മക്കൾ : ദിയ,ദിൽസ

spot_imgspot_img
spot_imgspot_img

Latest news

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

പഞ്ചായത്ത് മെംബറുടെ ശമ്പളം എത്ര? മേയര്‍ക്കും പ്രസിഡന്റിനും എന്തുകിട്ടും?; പ്രതിഫല കണക്കുകൾ ഇങ്ങനെ

പഞ്ചായത്ത് മെംബറുടെ ശമ്പളം എത്ര? മേയര്‍ക്കും പ്രസിഡന്റിനും എന്തുകിട്ടും?; പ്രതിഫല കണക്കുകൾ...

ഹ്യുണ്ടായി കാർ മാത്രമല്ല, പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന

ഹ്യുണ്ടായി കാർ മാത്രമല്ല, പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന ഡല്‍ഹി: ചെങ്കോട്ടയ്ക്ക്...

പതിനാല് വര്‍ഷത്തെ കാത്തിരിപ്പ് ഫലം കണ്ടു; മമ്മൂട്ടിയും ദുല്‍ഖറും ലോകയില്‍

മലയാളത്തിന്റെ സൂപ്പര്‍താരമായ മമ്മൂട്ടിയും പുതുതലമുറയുടെ പ്രിയതാരമായ ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ച് അഭിനയിക്കാന്‍...

കോട്ടയം കുമാരനെല്ലൂരിൽ 39 വയസ്സുകാരിക്ക് നേരെ ഭർത്താവിന്റെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

കോട്ടയം കുമാരനെല്ലൂരിൽ 39 വയസ്സുകാരിക്ക് നേരെ ഭർത്താവിന്റെ ക്രൂരമർദനം കോട്ടയം ജില്ലയിലെ കുമാരനല്ലൂരിൽ...

പഴയ ആ അംബാനി ബുദ്ധി പൊടി തട്ടിയെടുത്ത് ആഗോള AI കമ്പനികൾ

പഴയ ആ അംബാനി ബുദ്ധി പൊടി തട്ടിയെടുത്ത് ആഗോള AI കമ്പനികൾ 500...

Related Articles

Popular Categories

spot_imgspot_img