കൊച്ചി: കൊച്ചിയിൽ കനത്ത മഴയെ തുടർന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ട് വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി. വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദൻ നമ്പൂതിരിയാണ് പരാതി നൽകിയത്. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഗോവിന്ദൻ നമ്പൂതിരി പറയുന്നു. കൊച്ചിയിലെ ഡ്രെയിനേജ് സംവിധാനങ്ങൾക്കായി ചിലവഴിച്ച തുക പരസ്യപ്പെടുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കനത്ത മഴയെ തുടർന്നുണ്ടാകുന്ന വെള്ളക്കെട്ടില്‍ വിമര്‍ശനവുമായി ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. വെള്ളക്കെട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ തയ്യാറാകണം. വെള്ളക്കെട്ട് ഇല്ലെങ്കില്‍ ക്രെഡിറ്റ് കോര്‍പ്പറേഷന്‍ എടുക്കുമല്ലോയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
കൊച്ചിയുടെ താഴ്ന്ന പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായത്. ഇതേ തുടർന്ന് കോടികളുടെ നാശ നഷ്ടമുണ്ടായിരുന്നു. അതേസമയം കാനകളിലെ ചെളി നീക്കാന്‍ കോടികള്‍ മുടക്കി യന്ത്രങ്ങള്‍ കൊണ്ടുവന്നിട്ടും കൊച്ചി നഗരം ഇപ്പോഴും വെള്ളത്തിനടിയില്‍ പെടാൻ കാരണം കൊച്ചി കോർപ്പറേഷന്റെ പിടിപ്പുകേടാണെന്ന് ആണ് പ്രതിപക്ഷ പ്രതികളുടെ ആരോപണം.
Read Also: കാലവർഷം മെയ് 31ന് : മഴയെ നേരിടാൻ കേരളം സജ്ജമെന്ന് മന്ത്രി കെ രാജൻ
Read Also: ആദ്യ മില്ലേനിയല്‍ സെയിന്റ്; കംപ്യൂട്ടർ പ്രതിഭ കാർലോ അക്യൂട്ടിസിന് വിശുദ്ധപദവി