web analytics

ഇടിത്തീ പോലെ വൈദ്യുതി നിരക്കും വെള്ളക്കരവും

തിരുവനന്തപുരം: ഏപ്രില്‍ ഒന്നു മുതൽ വൈദ്യുതി നിരക്കും വെള്ളക്കരവും കൂടും. വൈദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസയും വെള്ളക്കരം അഞ്ചുശതമാനവുമാണ് കൂട്ടുന്നത്. സര്‍ചാര്‍ജ് എന്ന പേരിൽ ഏഴുപൈസ കൂടി ചേർക്കുന്നതോടെ ഫലത്തില്‍ വൈദ്യുതി നിരക്ക് വര്‍ധന യൂണിറ്റിന് 19 പൈസയായി ഉയരും. വെള്ളക്കരം പ്രതിമാസം മൂന്നര രൂപ മുതല്‍ 60 രൂപ വരെ കൂടാം.

കഴിഞ്ഞ ഡിസംബറില്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിച്ച നിരക്കാണ് യൂണിറ്റിന് 12 പൈസ. വൈദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസയും ഫിക്‌സഡ് നിരക്ക് പ്രതിമാസം പത്തുരൂപയുമാണ് വർധിക്കുന്നത്. ഇതിനുപുറമെയാണ് യൂണിറ്റിന് ഏഴുപൈസയുടെ സര്‍ചാര്‍ജ് കൂടി വരുന്നത്.

പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് രണ്ടു മാസത്തെ ബില്ലില്‍ ഫിക്‌സഡ് ചാര്‍ജ് ഉള്‍പ്പെടെ 32 രൂപയാണ് കൂടുക. ഇന്ധന സര്‍ചാര്‍ജ് കൂടി കൂട്ടിയാല്‍ അത് 39 രൂപയാകും.

പ്രതിമാസം 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് ആദ്യ യൂണിറ്റിന് മുതല്‍ ഒരേ നിരക്കാണ് നല്‍കേണ്ടി വരുക. ഇരുപത്തഞ്ചു പൈസവരെയാണ് വര്‍ധന. നിരക്ക് വര്‍ധനയിലൂടെ 357.28 കോടിയുടെ അധിക വരുമാനമാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരമാണ് വെള്ളക്കരത്തില്‍ അഞ്ചുശതമാനം വര്‍ധന വരുത്തുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഇത് ഒഴിവാക്കിയിരുന്നു.

എന്നാല്‍ ഇത്തവണ ഇത് ഒഴിവാക്കികൊണ്ടുള്ള ഉത്തരവൊന്നും ഇതുവരെ വന്നിട്ടില്ല എന്നാണ് വിവരം. അതിനാല്‍ തന്നെ നിരക്ക് വര്‍ധിക്കുമെന്നാണ് ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. അങ്ങനെയെങ്കില്‍ പ്രതിമാസം മൂന്നര രൂപ മുതല്‍ 60 രൂപ വരെ വെള്ളത്തിന്റെ വില കൂടാം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img