വാഷിങ്ടൺ: യുഎസിൽ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് നദിയിൽ വീണ അപകടത്തിൽ മരിച്ചവരിൽ 14 സ്കേറ്റിങ് താരങ്ങളും എന്ന് റിപ്പോർട്ട്. സ്‌കേറ്റിങ് മുന്‍ ലോക ജേതാക്കളായ യെവ്ജീനിയ ഷിഷ്‌കോവയും വാദിം നൗമോവും അപകടത്തിൽ മരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്കേറ്റിങ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ക്യാമ്പിൽ നിന്ന് മടങ്ങുകയായിരുന്നു സംഘവും അപകടത്തിൽപ്പെടുകയായിരുന്നു. (Washington plane crash; 14 including skating champion died)
റഷ്യൻ വംശജരായ യെവ്ജീനിയ ഷിഷ്‌കോവയും വാദിം നൗമോവും വർഷങ്ങളായി അമേരിക്കയിലാണ് താമസം അപകടം നടക്കുമ്പോൾ ഇവരുടെ മകനും വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം. അതേസമയം വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് രക്ഷാദൗത്യ സംഘം നദിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഫ്‌ളൈറ്റ് ഡാറ്റയും കോക്ക്പിറ്റിലെ ശബ്ദ സന്ദേശങ്ങളും റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ള ഈ ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നതിലൂടെ അപകടസമയത്തെ നിർണായക വിവരങ്ങൾ അറിയാൻ കഴിയുമെന്നാണ് പ്രതീക്ഷ. അപകടത്തിൽ നിലവിൽ 28 പേരുടെ മൃതദേഹമാണ് കണ്ടെടുത്തിട്ടുള്ളത്. അപകടത്തിൽ ആരും രക്ഷപ്പെടാൻ സാധ്യതയില്ല എന്ന് സ്ഥിരീകരിച്ചിരുന്നു.
ഒന്നും അറിയില്ല, എന്നാലും സാറിനെ രക്ഷപ്പെടുത്തും; പാതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് കോടികൾ തട്ടിയെടുത്ത അനന്ദു കൃഷ്ണനെ രക്ഷിക്കാൻ സീഡിലെ വനിതകൾ; വീഡിയോ കാണാം









