തിരുവനന്തപുരം: ബിജെപി യോഗത്തിൽ ചർച്ചാ വിഷയമായി മാറി എമ്പുരാന്റെ ഉള്ളടക്കം. ഇന്ന് നടന്ന പാർട്ടി നേതൃയോഗത്തിലാണ് സിനിമ ചർച്ചാ വിഷയമായി മാറിയത്.
ചിത്രത്തിന്റെ സെൻസറിങ്ങിൽ പാർട്ടി പ്രതിനിധികൾക്ക് വീഴ്ച്ച സംഭവിച്ചോ എന്ന കാര്യം പരിശോധിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഇന്ന് ഉയർന്നുവന്നത്. ബിജെപിയുടെ കോർ കമ്മിറ്റി യോഗത്തിലായിരുന്നു ഈ ആവശ്യം.
ചിത്രത്തിന്റെ സെൻസർ ബോർഡിൽ ബിജെപി പ്രതിനിധികളില്ലെന്ന് പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു.
എന്നാൽ സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടൻ മോഹൻലാൽ തൻ്റെ നല്ല സുഹൃത്താണെന്നായിരുന്നു യോഗത്തിനിടെ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.
ചർച്ചകൾക്കൊടുവിൽ എമ്പുരാനെതിരെ പ്രചാരണം വേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു പാർട്ടി അംഗങ്ങൾ.
എന്തൊരു പോക്കാണിത്? വീണ്ടും സർവ്വകാല റെക്കോർഡിലെത്തി സ്വർണ്ണവില; ആഭരണപ്രേമികൾ ആശങ്കയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സർവ്വകാല റെക്കോർഡിലെത്തി സ്വർണവില. ഒരു പവൻ സ്വർണത്തിന് 840 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വീണ്ടും സ്വർണവില 66000 കടന്നു.
ഇന്നത്തെ വർധനവിന് ശേഷം ഒരു പവൻ സ്വർണത്തിന്റെ വിപണിവില 66720 രൂപയായി. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്.
ഇന്നത്തെ വിപണി വിലയനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ വാങ്ങണമെങ്കിൽ 72400 രൂപയോളം നൽകേണ്ടിവരും.