web analytics

കോട്ടയത്ത് നിന്ന് കാണാതായ യുഡി ക്ലർക്ക് തൊടുപുഴയിൽ; കണ്ടെത്തിയത് ബന്ധുവീട്ടിൽ നിന്ന്

കോട്ടയം: കോട്ടയത്തു നിന്ന് കാണാതായ യുഡി ക്ലർക്കിനെ കണ്ടെത്തി. മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെയാണ് തൊടുപുഴയിൽ നിന്ന് കണ്ടെത്തിയത്. ഇന്നലെ മുതൽ ഇവരെ കാണാനില്ലെന്നായിരുന്നു കുടുംബം പരാതി നൽകിയിരുന്നത്.

തൊടുപുഴയിലെ ബന്ധു വീട്ടിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ രാവിലെ വീട്ടിൽ നിന്നും ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു. എന്നാൽ പഞ്ചായത്ത്‌ ഓഫീസിൽ എത്തിയിരുന്നില്ല. ഭർത്താവ് ഇവരെ കൂട്ടാൻ എത്തിയപ്പോഴാണ് ഓഫിസിലെത്തിയില്ലെന്നുള്ള വിവരം സഹജീവനക്കാർ അറിയിച്ചത്.

തുടർന്ന് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നാലെ കിഴവങ്കുളം ജംഗ്ഷനിൽ നിന്ന് ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തൊടുപുഴയിൽ നിന്ന് കണ്ടെത്തിയത്.

കുടുംബപ്രശ്‌നങ്ങൾ നിലനിന്നിരുന്നതായും ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണെന്നും പൊലീസ് അറിയിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img