web analytics

കേരളത്തിലെ 99 ശതമാനം എംപിമാരും എതിർത്തപ്പോൾ മുനമ്പത്തുകാരുടെ ശബ്ദമായി സുരേഷ് ഗോപി; വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയിൽ പാസായി; ഇന്ന് രാജ്യസഭയിൽ

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെ, വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയിൽ പാസ്സാക്കി. 14 മണിക്കൂറോളം നീണ്ട മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ നടന്ന വോട്ടെടുപ്പിലൂടെയാണ് ബില്‍ പാസ്സാക്കിയത്. 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേരാണ് എതിര്‍ത്തത്. ആകെ 520 പേരാണ് വോട്ട് ചെയ്തത്.

ലോക്സഭയില്‍ ഹാജരായി വോട്ട് ചെയ്യുന്നവരുടെ 50 ശതമാനത്തിനു മുകളില്‍ വോട്ട് ലഭിച്ചാല്‍ ബില്‍ പാസാകും. അതായത് 520 പേരില്‍ 261 പേരുടെ ഭൂരിപക്ഷമാണ് ബില്‍ പാസ്സാകാന്‍ വേണ്ടിയിരുന്നത്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വഖഫ് ഭേദഗതിബില്ലില്‍ ലോക്സഭയില്‍ ചര്‍ച്ച തുടങ്ങിയത്. ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനും ഒടുവില്‍ ഇന്ന് പുലര്‍ച്ചെ 1.56 നാണ് ബില്‍ പാസ്സായതായി സ്പീക്കര്‍ ഓം ബിര്‍ല പ്രഖ്യാപിച്ചത്.

കേരളത്തില്‍ നിന്ന് സുരേഷ് ഗോപി ഒഴികെ ബാക്കി 18 അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തതായാണ് പുറത്തു വരു വിവരം. പ്രിയങ്ക ഗാന്ധി സഭയില്‍ ഹാജരായിരുന്നില്ല. കേരളത്തില്‍നിന്നുള്ള എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സി വേണുഗോപാല്‍ എന്നിവരുടെ ഭേദഗതി നിര്‍ദേശങ്ങള്‍ ശബ്ദവോട്ടോടെ തള്ളുകയായിരുന്നു. ഇ ടി മുഹമ്മദ് ബഷീര്‍, കെ രാധാകൃഷ്ണന്‍ എന്നിവരുടെ ഭേദഗതികളും വോട്ടിനിട്ട് തള്ളിയിരുന്നു.

വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സർക്കാർ പുതിയ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. കഴിഞ്ഞഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിർദേശങ്ങൾ അനുസരിച്ച് പരിഷ്കരിച്ച ബിൽ ആണ് ലോക്സഭ പാസാക്കിയത്. വഖഫ് ഭേദ​ഗതി ബിൽ ഇന്നു രാജ്യസഭയിലും അവതരിപ്പിക്കും. രാജ്യസഭയിൽ കൂടി പാസ്സായാൽ ബിൽ നിയമമാകും.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

മാളിനുള്ളിൽ പാഞ്ഞുവന്ന ടോയ് ബസ് ഇടിച്ചു; വീട്ടമ്മയുടെ കാലൊടിഞ്ഞു; മൂവാറ്റുപുഴയിൽ സുരക്ഷാവീഴ്ചയെന്ന് പരാതി

മാളിനുള്ളിൽ പാഞ്ഞുവന്ന ടോയ് ബസ് ഇടിച്ചു; വീട്ടമ്മയുടെ കാലൊടിഞ്ഞു; മൂവാറ്റുപുഴയിൽ സുരക്ഷാവീഴ്ചയെന്ന്...

മുഖ്യമന്ത്രി കസേരയ്ക്കായി ചെന്നിത്തലയും; ‘സീനിയോറിറ്റി പരിഗണിക്കണം’; ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് രമേശ്

മുഖ്യമന്ത്രി കസേരയ്ക്കായി ചെന്നിത്തലയും; 'സീനിയോറിറ്റി പരിഗണിക്കണം'; ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് രമേശ് തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ...

നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ കിട്ടി; മൂന്നാർ യാത്രയ്ക്കിടെ പേഴ്‌സ് നഷ്ടപ്പെട്ട ഭവാനിക്ക് രക്ഷകരായി മോഹനനും ബാബുവും

നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ കിട്ടി; മൂന്നാർ യാത്രയ്ക്കിടെ പേഴ്‌സ് നഷ്ടപ്പെട്ട ഭവാനിക്ക്...

നിയമസഭയിൽ ഇനി ‘പടുകൂറ്റൻ’ ഭരണപക്ഷം; ട്രഷറി ബെഞ്ചിലെ കരുത്തർ ഇവർ

നിയമസഭയിൽ ഇനി 'പടുകൂറ്റൻ' ഭരണപക്ഷം; ട്രഷറി ബെഞ്ചിലെ കരുത്തർ ഇവർ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രവിജയം...

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, അക്രമി പിടിയിൽ

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം അമേരിക്കൻ...

Related Articles

Popular Categories

spot_imgspot_img