web analytics

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പോലീസ് എഫ്‌ഐആര്‍ തെറ്റ്

"​അടിയേറ്റ് കേടുപാടില്ലാത്ത ഒരിടംപോലും കണ്ടില്ല"; ആന്തരികാവയവങ്ങളിൽ ആഴത്തിൽ മുറിവ്;മരിച്ച ശേഷവും മര്‍ദനം;

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പോലീസ് എഫ്‌ഐആര്‍ തെറ്റ്

വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢിലെ ബിലാസ്പൂർ സ്വദേശി രാംനാരായൺ ഭയ്യാർ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ സ്ഥലത്തുവച്ചുതന്നെ മരിച്ചതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്.

മരണത്തിന് ശേഷവും അദ്ദേഹത്തിന്റെ ശരീരത്തിൽ മർദനം ഏറ്റതായുള്ള ഞെട്ടിക്കുന്ന വിവരങ്ങളും റിപ്പോർട്ടിലുണ്ട്. പോലീസ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയ വിവരങ്ങൾക്ക് വിരുദ്ധമാണ് പോസ്റ്റുമോർട്ടം കണ്ടെത്തലുകൾ.

ബുധനാഴ്ച രാത്രി ആശുപത്രിയിൽ വച്ചാണ് രാംനാരായൺ മരിച്ചതെന്നായിരുന്നു പോലീസ് ഔട്ട്‌പോസ്റ്റിൽ നിന്ന് അറിയിച്ചതെന്ന് എഫ്‌ഐആറിൽ പറയുന്നു.

എന്നാൽ ഇത് തെറ്റാണെന്നും, സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചുവെന്നുമാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോ. ഹിതേഷ് ശങ്കറിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ആൾക്കൂട്ടം നടത്തിയ അതിക്രൂരമായ മർദനം മുഴുവൻ വ്യക്തമാക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കാലിന്റെ ചെറുവിരൽ മുതൽ തലയോട്ടിവരെ ശക്തമായ മർദനമേറ്റിട്ടുണ്ട്.

എല്ലാ വാരിയെല്ലുകളും പൊട്ടിയതായും നട്ടെല്ല് അടിച്ചൊടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വടി ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന്റെ 40ലധികം അടിയേറ്റ പാടുകൾ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്.

തലക്കും ആന്തരാവയവങ്ങൾക്കും ഉണ്ടായ ഗുരുതരമായ രക്തസ്രാവമാണ് മരണകാരണം.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അട്ടപ്പള്ളം മാതാളിക്കാട് ഭാഗത്ത് രാംനാരായൺ ആക്രമിക്കപ്പെട്ടത്.

മർദനമേറ്റ് രക്തം ഛർദിച്ച് കുഴഞ്ഞുവീണ അദ്ദേഹത്തെ രാത്രി ഏഴ് മണിയോടെയാണ് പോലീസ് ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.

എന്നാൽ ആശുപത്രിയിലെത്തുന്നതിന് മുൻപേ തന്നെ മരണം സംഭവിച്ചിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ആള്‍ക്കൂട്ടം നടത്തിയ ക്രൂരമായ ആക്രമണം മുഴുവന്‍ വ്യക്തമാക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

കാലിന്റെ ചെറുവിരല്‍മുതല്‍ തലയോട്ടിവരെ തകര്‍ത്ത മര്‍ദനമാണ് ഉണ്ടായത്. രാംനാരായണിന്റെ എല്ലാ വാരിയെല്ലുകളും പൊട്ടിയിട്ടുണ്ട്. നട്ടെല്ലും അടിച്ചൊടിച്ചു.

വടി കൊണ്ടി അടിച്ചതിന്റ 40ല്‍ ഏറെ പാടുകളാണ് ശരീരത്തില്‍ കണ്ടെത്തിയത്. തലയിലും ആന്തരാവയവങ്ങളിലും ഇതുമൂലം രക്തസ്രാവമുണ്ടായി. ഇതാണ് മരണ കാരണമായിരിക്കുന്നത്.

ബുധനാഴ്ച മൂന്നുമണിയോടെയാണ് അട്ടപ്പള്ളം മാതാളികാട് ഭാഗത്ത് രാംനാരായണ്‍ ആക്രമിക്കപ്പെട്ടത്. മര്‍ദനമേറ്റ് രക്തം ഛര്‍ദിച്ച് കുഴഞ്ഞു വീണു.


രാത്രി ഏഴുമണിയോടെയാണ് പോലീസെത്തി ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതനിടയില്‍ തന്നെ മരണം സംഭവിച്ചു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

English Summary

Post-mortem findings reveal that Ramnarayan Bhaiyar, a native of Bilaspur in Chhattisgarh, died at the spot after being brutally assaulted by a mob at Attappallam in Walayar. The report contradicts the police FIR, which claimed he died later in hospital. Shockingly, the post-mortem also notes injuries inflicted even after death. Severe internal bleeding caused by extensive injuries, including broken ribs and spine, led to his death.

walayar-mob-lynching-postmortem-reveals-death-at-spot

Walayar, mob attack, mob lynching, postmortem report, police FIR, Kerala news, crime news, Chhattisgarh native

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

വിഴിഞ്ഞം ഇനി ആഗോള ഷിപ്പിംഗ് ഹബ്ബ്; ഹോർമൂസ് പ്രതിസന്ധിയിൽ രക്ഷകനായി കേരളത്തിന്റെ തുറമുഖം

തിരുവനന്തപുരം: ആഗോള കപ്പൽ ഗതാഗത ഭൂപടത്തിൽ കേരളത്തിന്റെ വിഴിഞ്ഞം വിപ്ലവം സൃഷ്ടിക്കുകയാണ്....

സസ്പെൻഷന് പിന്നാലെ നിദ ഒളിവിൽ; ഭർത്താവിന്റെ മൊഴികളിൽ വൈരുദ്ധ്യം. ടെക്കി യുവതിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത തുടരുന്നു

സസ്പെൻഷന് പിന്നാലെ നിദ ഒളിവിൽ; ഭർത്താവിന്റെ മൊഴികളിൽ വൈരുദ്ധ്യം. ടെക്കി യുവതിയെ...

സന്തോഷകരമായ വാർത്തകളും വിജയം നിറഞ്ഞ അനുഭവങ്ങളും; ഇന്നത്തെ നക്ഷത്രഫലം

സന്തോഷകരമായ വാർത്തകളും വിജയം നിറഞ്ഞ അനുഭവങ്ങളും; ഇന്നത്തെ നക്ഷത്രഫലം ഇന്ന് ചില നക്ഷത്രക്കാർക്ക്...

കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി കോഴിക്കോട്: കഴിഞ്ഞ ദിവസം കാണാതായ...

Related Articles

Popular Categories

spot_imgspot_img