web analytics

വീട്ടിലെ വോട്ട്; ഇതുവരെ 81 ശതമാനം പോളിംഗ് ; കേരളത്തിൽ ഇതുവരെവോട്ട് രേഖപ്പെടുത്തിയത് 1,42,799 പേർ

തിരുവനന്തപുരം: 85വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വീട്ടിൽ തന്നെ വോട്ട് ചെയ്യാമെന്ന പുതിയ സംവിധാനത്തിന് ലഭിച്ചത് വലിയ സ്വീകാര്യത. കേരളത്തിൽ 1,42,799 വരെ ‘വീട്ടിലെ വോട്ട്’ വഴി വോട്ട് രേഖപ്പെടുത്തിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്ക്. അപേക്ഷിച്ചവരില്‍ 81% പേരും വോട്ട് രേഖപ്പെടുത്തി . പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും വോട്ട് രേഖപ്പെടുത്തി. ഏപ്രില്‍ 25 വരെ വീട്ടില്‍ വോട്ട് രേഖപ്പെടുത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. ബാലറ്റ് വോട്ടിങ്ങാണ് നടത്തുന്നത്. വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ സീൽ ചെയ്ത് മെറ്റൽ ബോക്സിൽ നിക്ഷേപിക്കുന്നതാണ് രീതി. ഈ ബോക്സുകൾ സ്ട്രോങ് റൂമിൽ സൂക്ഷിക്കും. പൂർണമായും സ്വകാര്യത പാലിച്ചുകൊണ്ടാണ് വോട്ടെടുപ്പ് നടത്തുന്നത്. വിശ്വാസ്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img