തിരുവനന്തപുരം: പാറശാലയിൽ സെല്ലു ഫാമിലി എന്ന യൂട്യൂബ് ചാനലിലെ ഉടമകളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഭാര്യ പ്രിയയെ കഴുത്ത് ഞെരിച്ചു കൊന്നതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശേഷം ഭർത്താവ് സെൽവരാജ് തൂങ്ങിമരിക്കുകയായിരുന്നു.(vlogger couple found dead in Parassala; postmortem report out)
കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് സെൽവരാജാണ് ഭാര്യയെ കൊലപ്പെടുത്തിയത്. പ്രിയയെ കൊല്ലാനുപയോഗിച്ച കയർ വീട്ടിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. ചെറുവാരക്കോണം സ്വദേശികളായ സെല്‍വരാജ് (45), ഭാര്യ പ്രിയ (40) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സെൽവരാജിനെ തൂങ്ങിയ നിലയിലും ഭാര്യയെ കട്ടിലിൽ മരിച്ച നിലയിലുമായിരുന്നു.
ഇവരുടെ മകൻ എറണാകുളത്ത് നിന്ന് വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം പുറത്തു വന്നത്. വീടിന്റെ ഗേറ്റ് അടച്ചിട്ട നിലയിലും വാതിലുകള്‍ തുറന്ന നിലയിലുമായിരുന്നു.