ക്രിക്കറ്റിലെ ഇപ്പോളുള്ള ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഇന്ത്യയുടെ വിരാട് കോഹ്ലി. ഇപ്പോൾ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മറ്റൊരു റെക്കോർഡ് കൂടി തകർത്തിരിക്കുകയാണ് കോഹ്ലി. ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ ഏറ്റവും വേഗത്തിൽ 26,000 അന്താരാഷ്ട്ര റൺസ് തികയ്ക്കുന്ന ബാറ്ററായി വിരാട് മാറി. മത്സരത്തിന് മുൻപ് ആകെ 510 മത്സരങ്ങളിലെ 566 ഇന്നിംഗ്‌സുകളിൽ നിന്നായി 25,923 റൺസായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. എന്നാൽ മത്സരത്തിനിടെ കോഹ്ലി ഈ റെക്കോർഡ് മറികടന്നു. സിക്സറടിച്ചാലാണ് കോഹ്ലി ഈ വിജയവും ആഘോഷിച്ചത്.
കോഹ്‌ലി ഉൾപ്പെടെ നാലുപേർ മാത്രമാണ് ലോക ക്രിക്കറ്റിൽ 26000 റൺസ് എന്ന കടമ്പ കടന്നത്. ഇതിൽ, . 34,357 റൺസുമായി നമ്മുടെ സച്ചിൻ തന്നെയാണ് മുൻപിൽ. സച്ചിന് പിന്നാലെ, 28,016 റൺസ് നേടിയ ശ്രീലങ്കയുടെ കുമാർ സംഗക്കാരയാണ്. മൂന്നാമതുള്ള മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗിന്റെ സമ്പാദ്യം 27,483 റൺസാണ്. ഈ മൂന്നുപേർക്കൊപ്പം നാലാമനായി കോഹ്‌ലിയും ഇടം നേടി.