web analytics

മുലയംപറമ്പ് പൂരത്തിനിടെ സംഘര്‍ഷം; പോലീസിനെതിരെ വീട്ടമ്മമാർ

തൃശൂര്‍: ചാലിശേരി മുലയംപറമ്പ് പൂരത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ പൊലീസ് പക്ഷപാതപരമായി ഇടപെടുകയാണെന്നാരോപിച്ച് മുപ്പതോളം വീട്ടമ്മമാര്‍ രംഗത്ത്.

പൊലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നും നീതിയാവശ്യപ്പെട്ട് സമരം നടത്തുമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ മാസം 28 നായിരുന്നു കേസിനാസ്പദമായ സംഭവം.

പാലക്കാട്, തൃശ്ശൂര്‍ ജില്ലാ അതിര്‍ത്തിയിലുള്ള ഒറ്റപ്പിലാവ് കാളിന്ദി നഗറില്‍ ആണ് പൂരം എഴുന്നള്ളിപ്പിനിടെയാണ് സംഘര്‍ഷമുണ്ടായത്.

ചാലിശ്ശേരി പാലത്തിന് സമീപം പഴയ വില്ലേജ് ഓഫീസ് പരിസരത്തു വെച്ച് യുവധാര പൂരാഘോഷ കമ്മിറ്റിയുടേയും വടക്കുംനാഥന്‍ ആഘോഷക്കമ്മിറ്റിയുടേയും പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.

കേസുമായി ബന്ധപ്പെട്ട് വടക്കുംനാഥന്‍ ആഘോഷക്കമ്മിറ്റിക്കെതിരെ മുന്‍വിധിയോടെയാണ് പൊലീസ് കേസന്വേഷിക്കുന്നത് എന്നാണ് വീട്ടമ്മമാരുടെ പരാതി. ഇതിനെതിരെ പൊലീസ് സ്റ്റേഷനു മുന്നില്‍ നിരാഹാര സമരം തുടങ്ങുമെന്നും വടക്കുംനാഥന്‍ പൂരാഘോഷക്കമ്മിറ്റിയെ അനുകൂലിക്കുന്ന സ്ത്രീകള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചാലിശേരി പൊലീസ് അറിയിച്ചു. സംഘട്ടനവുമായി ബന്ധപ്പെട്ട് ഇരുപക്ഷത്തിനെതിരേയും കേസെടുത്തിട്ടുണ്ടെന്നും രണ്ടുപേരെ അറസ്റ്റ് ചെയ്തുവെന്നും ചാലിശേരി എസ്.എച്ച്.ഒ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img