പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു വർഷം കഠിനതടവ്
തിരുവനന്തപുരം: ഭൂമി പോക്കുവരവ് നടത്തുന്നതിനായി 5,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ വിളവൂർക്കൽ വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് ഓഫീസർക്കു തിരുവനന്തപുരം വിജിലൻസ് കോടതി ആറു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
ബാലരാമപുരം സ്വദേശിയും റിട്ട. ഡെപ്യൂട്ടി തഹസിൽദാറുമായ അർഷാദിനെയാണ് കോടതി കുറ്റക്കാരനാക്കി ശിക്ഷിച്ചത്.
പെരുകാവ് വാളിയോട്ടുകോണം സ്വദേശിയുടെ പരാതിയിലാണ് അർഷാദ് വിജിലൻസിന്റെ വലയിൽ കുടുങ്ങിയത്.
ഇയാളുടെ ഭാര്യയുടെ പേരിലുള്ള വിളവൂർക്കൽ വില്ലേജിലെ 75 സെന്റ് ഭൂമിയുടെ പോക്കുവരവ് നടത്തി നൽകുന്നതിനായി കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുന്നതിനിടെയുമാണ് അർഷാദ് പിടിയിലായത്.
2021 ലായിരുന്നു കേസിന് ആധാരമായ സംഭവം.
വിവിധ വകുപ്പുകളിലായി ആകെ ആറു വർഷം കഠിനതടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി മനോജ് ഉത്തരവിൽ വ്യക്തമാക്കി. കേസിൽ വിജിലൻസിനായി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.
English Summary:
A former Village Officer of Vilavurkkal was sentenced to six years of rigorous imprisonment and fined ₹50,000 by the Thiruvananthapuram Vigilance Court for accepting a bribe of ₹5,000 to process land ownership transfer. The accused, a retired Deputy Tahsildar, was caught red-handed in 2021 following a complaint.
vilavurkkal-village-officer-bribery-case-sentence
Thiruvananthapuram, Vigilance Court, Bribery Case, Village Officer, Corruption, Kerala News









