web analytics

തമിഴക വെട്രി കഴകത്തിന്‍റെ ആദ്യ സമ്മേളനം ഒക്ടോബറിൽ; പാർട്ടിനയം പ്രഖ്യാപിക്കുമെന്ന് വിജയ്

ചെന്നൈ: നടൻ വിജയുടെ നേതൃത്വത്തിലുള്ള പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം. ഒക്ടോബർ 27ന് നടക്കും. വില്ലുപുരത്ത് വെച്ചാണ് ആദ്യ സമ്മേളനം സംഘടിപ്പിക്കുക. സമ്മേളനത്തിൽ പാർട്ടി നയം പ്രഖ്യാപിക്കുമെന്ന് വിജയ് അറിയിച്ചു.(Vijay announces TVK’s first state conference to be held on october)

” എൻ്റെ നെഞ്ചില്‍ കുടിയിരിക്കുന്ന പ്രിയ സുഹൃത്തുക്കളെ… ഞങ്ങൾ തമിഴക വെട്രി കഴകം പതാക അവതരിപ്പിച്ച നാൾ മുതൽ, പാര്‍ട്ടിയിലെ അംഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കും തമിഴ്‌നാട്ടിലെ ജനങ്ങളുടെ അളവറ്റ സ്‌നേഹത്തിനും പിന്തുണക്കും അനുസൃതമായി ഞങ്ങളുടെ പാർട്ടി വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്.

പതാക ഉയർത്തൽ ചടങ്ങിൽ, ആദ്യ സംസ്ഥാന സമ്മേളനത്തിൻ്റെ തിയതി ഉടൻ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നമ്മുടെ നേതാക്കളുടെയും നയങ്ങളുടെയും പദ്ധതികളുടെയും രൂപരേഖ തയ്യാറാക്കുന്ന തമിഴക വെട്രി കഴകത്തിൻ്റെ ആദ്യ സംസ്ഥാന സമ്മേളനത്തിന്‍റെ തിയതി സന്തോഷത്തോടെ ഞാൻ ഇപ്പോൾ പ്രഖ്യാപിക്കുന്നു. ഒക്ടോബര്‍ 27ന് വില്ലുപുരം ജില്ലയിലെ വിക്രവണ്ടിക്ക് സമീപമുള്ള വി സലൈ ഗ്രാമത്തിൽ വൈകിട്ട് 4ന് നടക്കും.

ഈ സമ്മേളനം നമ്മെ വിജയത്തിലേക്ക് നയിക്കുന്ന മാർഗനിർദേശങ്ങളും ലക്ഷ്യങ്ങളും പ്രഖ്യാപിക്കുന്ന ഒരു മഹത്തായ രാഷ്ട്രീയ പരിപാടിയായിരിക്കും.സമ്മേളനത്തിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സമ്മേളനത്തിൽ നിന്ന് ഞങ്ങൾ ശക്തമായ ഒരു രാഷ്ട്രീയ പാത തുറക്കും! തമിഴ്‌നാടിൻ്റെ മകനെന്ന നിലയിൽ, എല്ലാ തമിഴ്‌നാട്ടുകാരുടെയും പിന്തുണയും അനുഗ്രഹവും ഞാൻ ആത്മാർത്ഥമായി തേടുന്നു” ടിവികെയുടെ പ്രസ്താവനയില്‍ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img