web analytics

‘കേസ് തീരുംമുൻപ് സിനിമ റിലീസ് ചെയ്യരുത്’… സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജിയുമായി അഫാന്‍റെ പിതാവ്

‘കേസ് തീരുംമുൻപ് സിനിമ റിലീസ് ചെയ്യരുത്’… സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജിയുമായി അഫാന്‍റെ പിതാവ്

കൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി നിർമ്മിച്ചതായി ആരോപിക്കപ്പെടുന്ന സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി അഫാന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു.

‘കാലം പറഞ്ഞ കഥ’ എന്ന പേരിലുള്ള സിനിമ ഫെബ്രുവരി 6ന് റിലീസ് ചെയ്യാനിരിക്കെ, റിലീസ് തടയണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.

കേസിന്റെ വിചാരണ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും, വിചാരണയ്ക്ക് മുമ്പ് സിനിമ റിലീസ് ചെയ്യുന്നത് കേസിലെ നീതിപൂർവമായ നടപടികളെ ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തെ ആസ്പദമാക്കി സിനിമ ഒരുക്കുന്നത് മാധ്യമ വിചാരണയ്ക്ക് വഴിയൊരുക്കുമെന്നും, ഇതിലൂടെ കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത ഉയരുമെന്നും ഹർജിക്കാരൻ വാദിക്കുന്നു.

സിനിമയുടെ പേരിൽ കുടുംബത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്ന സാഹചര്യം നിലനിൽക്കുന്നുവെന്നും, ഇത് കുടുംബത്തിന് ഗുരുതരമായ മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നതായും ഹർജിയിൽ പറയുന്നു.

അതിനാൽ വിചാരണ പൂർത്തിയാകുന്നതുവരെ സിനിമയുടെ റിലീസ് തടയണമെന്നാണ് ആവശ്യം.

പ്രസാദ് നൂറനാട് സംവിധാനം ചെയ്ത് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി കഥയെഴുതി നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 6ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

വിദേശത്തുള്ള പിതാവും നാട്ടിലുള്ള ഭാര്യയും മക്കളുമടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥയും, ഒടുവിൽ നാട്ടിൽ അരങ്ങേറുന്ന ആറു കൊലപാതകങ്ങളുടെ പരമ്പരയുമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് റിപ്പോർട്ട്.

അതേസമയം, ഫെബ്രുവരി 24നാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയതെന്നാണ് കേസ്.

തുടർന്ന് മാതാവിനെയും ആക്രമിച്ച ശേഷം അഫാൻ എലിവിഷം കഴിക്കുകയും പിന്നീട് പൊലീസിൽ കീഴടങ്ങുകയും ചെയ്തതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY

The father of accused Afan has approached the Kerala High Court seeking a stay on the release of the film “Kalam Paranja Katha,” alleging it is based on the Venjaramoodu mass murder case. The petition argues that releasing the film before the trial concludes could influence witnesses, trigger media trial, and affect fair proceedings. The movie is scheduled for release on February 6.

venjaramoodu-mass-murder-case-film-release-stay-petition-high-court

Venjaramoodu, mass murder, Afan, High Court, petition, film controversy, Kalam Paranja Katha, movie release, media trial, witness influence, Kerala, crime news, court case, Kochi

spot_imgspot_img
spot_imgspot_img

Latest news

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ! വിസ സെന്റർ കെട്ടിടത്തിൽ 38-കാരന്റെ മൃതദേഹം കണ്ടെത്തി

ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ! വിസ സെന്റർ...

വയോധികയെ ആക്രമിച്ച കേസിൽ പ്രതി  പൂവൻകോഴി! മുഖത്ത് 12 തുന്നലുകളുമായി വീട്ടമ്മ; കൊല്ലത്തെ ഞെട്ടിച്ച സംഭവം

വയോധികയെ ആക്രമിച്ച കേസിൽ പ്രതി  പൂവൻകോഴി! മുഖത്ത് 12 തുന്നലുകളുമായി വീട്ടമ്മ; കൊല്ലത്തെ...

26-കാരനുമായുള്ള ആ അനുഭവം മനോഹരമായിരുന്നു! പരമ്പരാഗത പ്രണയബന്ധങ്ങളോട് നോ പറഞ്ഞ് ഹോളിവുഡ് സുന്ദരി ചാർലീസ് തെറോൺ

26-കാരനുമായുള്ള ആ അനുഭവം മനോഹരമായിരുന്നു! പരമ്പരാഗത പ്രണയബന്ധങ്ങളോട് നോ പറഞ്ഞ് ഹോളിവുഡ് സുന്ദരി...

Related Articles

Popular Categories

spot_imgspot_img