web analytics

പൊലൂഷൻ സർട്ടിഫിക്കറ്റ് എടുക്കാൻ വാഹന ഉടമകൾ നെട്ടോട്ടമോടേണ്ടി വരും; നാളെ വാഹന പുക പരിശോധന കേന്ദ്രങ്ങൾ അടച്ചിടും; അനിശ്ചിതകാല സമരത്തിന് സാധ്യത

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് വാഹന പുക പരിശോധന കേന്ദ്രങ്ങളിലെ പുതിയ പ്രതിസന്ധി. പുകപരിശോധന സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെതിരായും സംസ്ഥാന വ്യാപകമായി സ്ഥാപനങ്ങളുടെ ഐ.ഡി മൂന്നുമാസം വരെ സസ്‌പെന്‍ഡ് ചെയ്യുന്നതിനെതിരെയുമാണ് ഉടമസ്ഥരുടെ സമരം.

യാതൊരു വിശദീകരണം ചോദിക്കാതെയും നോട്ടീസ് നല്‍കാതെയും നിസ്സാര കാര്യത്തിന് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ (ടി.ഡി) സ്‌ക്വാഡ്  നടപടി എടുക്കുന്നതായാണ് ആരോപണം.
പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പുകപരിശോധന കേന്ദ്രങ്ങള്‍ അടച്ച് തിരുവനന്തപുരത്ത് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫിസിലേക്ക് പ്രകടനവും ധര്‍ണയും നടത്തുമെന്ന് അസോസിയേഷന്‍ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിംഗ് സ്റ്റേഷന്‍ ഫോര്‍ മോട്ടോര്‍ വെഹിക്കിള്‍സ് കേരള ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പ്കാരുടെ സമരത്തെക്കാള്‍ പൊതുജനങ്ങളെ ബാധിക്കുന്നത് പുകപരിശോധന കേന്ദ്രങ്ങളുടെ സമരമായിരിക്കുമെന്നാണ് വിവരം. പുകപരിശോധന നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വാഹനഉടമകള്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ പുറത്തിറക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടാകും.
അടുത്തകാലത്ത് വാഹന പുക പരിശോധന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതിന് തൃശൂരിലും കോഴിക്കോട്ടും രണ്ട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വിജിലന്‍സ് പിടികൂടിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയാണ് ഇപ്പോഴുണ്ടാകുന്നതെന്നും അവര്‍ ആരോപിക്കുന്നു.
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img