web analytics

വാളയാറിൽ വാഹന പരിശോധന ; ഏഴ് കിലോ കഞ്ചാവ് കണ്ടെടുത്തു

ടോൾ പ്ലാസയിൽ നിലയുറപ്പിച്ചിരുന്ന എക്സൈസ് സംഘം വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ 7.10 കിലോഗ്രാം കഞ്ചാവ് ഒരു വാഹനത്തിൽ നിന്ന് കണ്ടെടുത്തു. വാഹനത്തിലുണ്ടായിരുന്ന 24 വയസുകാരനെ പിടികൂടി. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലക്കാരനായ സുജൻ മണ്ഡൽ എന്നയാളാണ് പിടിയിലായത്.

പ്ലാസ്റ്റിക് കവറിൽ നിറച്ചാണ് കഞ്ചാവ് കൊണ്ടുവന്നത്. പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റിനോഷ്.ആർ, വാളയാർ ടാസ്ക് ഫോഴ്സ് ഡ്യൂട്ടിയിലുള്ള ഒറ്റപ്പാലം റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ എൻ.പ്രേമാനന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ടോൾ പ്ലാസയിൽ പരിശോധന നടത്തിയത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ബെന്നി.കെ.സെബാസ്ററ്യൻ, രാമചന്ദ്രൻ, പ്രിവന്റീവ് ഓഫീസർമാരായ ദേവകുമാർ.വി, സമോദ്, ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലൂക്കോസ്.കെ.ജെ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. വാളയാർ ടോൾ പ്ലാസയിൽ നേരത്തെയും ലഹരിക്കടത്ത് പിടികൂടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവരെ എക്സൈസും പൊലീസും സ്ഥിരമായ പരിശോധനകളും നടത്തിവരാറുണ്ടായിരുന്നു.

English summary : Vehicle inspection at Walayar ; seven kilos of ganja were recovered

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img