2021 മാര്‍ച്ച് 21 നാണ് കാക്കനാട് കങ്ങരപ്പടിയിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്ന അച്ഛനെയും മകളെയും കാണാതായെന്ന് വാര്‍ത്ത പരക്കുന്നത്. കായംകുളത്തെ വീട്ടില്‍ നിന്ന് അമ്മയോട് യാത്ര പറഞ്ഞ് പുറപ്പെട്ടതിനുശേഷം ഇരുവരെയും ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. നാടുനീളെ പൊലീസ് അന്വേഷണം തുടങ്ങി. പിറ്റേദിവസമാണ് കൊച്ചി മുട്ടാര്‍ പുഴയിലൊരു കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ വൈഗയാണെന്ന് തിരിച്ചറിഞ്ഞു. മകള്‍ക്കൊപ്പം കാണാതായ അച്ഛന്‍ മകളെ കൊന്നശേഷം രക്ഷപ്പെടതാണെന്ന നിഗമനത്തില്‍ പൊലീസെത്തി. മകളുടെ മരണത്തിന് പിന്നാലെ അച്ഛനെ കാണാതായതും തുടര്‍ന്ന് നടത്തിയ അന്വേഷണവുമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്.
കരീലകുളങ്ങരയിലേക്കെന്നുപറഞ്ഞ് വൈകയുമായി യാത്രതിരിച്ച സനു മോഹന്‍ വഴിയില്‍വച്ച് കോളയില്‍ മദ്യം കലര്‍ത്തി 10 വയസുകാരിയെ കുടിപ്പിച്ചു. തുടര്‍ന്ന് ഫ്ലാറ്റിലെ വിസിറ്റിംഗ് മുറിയില്‍ വെച്ചാണ് മുണ്ട് കൊണ്ട് കുഞ്ഞിന്‍റെ കഴുത്ത് മുറുക്കി ശരീരത്തോട് ചേര്‍ത്തുപിടിച്ച് ശ്വാസം മുട്ടിച്ചു. ബോധരഹിതയായ കുട്ടിയെ ബെഡ് ഷീറ്റില്‍ പുതഞ്ഞാണ് പ്രതി മുട്ടാര്‍ പുഴയിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. വൈഗയുടെ മൂക്കില്‍ നിന്ന് പൊടിഞ്ഞ രക്തതുള്ളികള്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് തുടച്ച് തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചു. പോസ്റ്മോർട്ടം റിപ്പോർട്ടിൽ കൃത്യമായി ലഭിച്ച വിവരം കഴുത്തു ഞെരിക്കുമ്പോൾ ആ വൈക മരിച്ചിരുന്നില്ല എന്നതാണ്. മുട്ടാർ പുഴയിലേക്ക് എറിഞ്ഞതിനു ശേഷം ശ്വാസം മുട്ടിയാണ് മരിച്ചത് എന്നുള്ളതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇതെല്ലാം തന്നെ കൃത്യമായി തന്നെ പോലീസ അന്വേഷണ അന്വേഷിച്ച് കണ്ടെത്തുന്ന ഒരു സാഹചര്യം ഉണ്ടായി.
കൊലപാതകത്തിന് ശേഷം സംസ്ഥാനം വിട്ട സനുമോഹന്‍ കോയമ്പത്തൂരിലേക്കാണ് ഒളിവില്‍ പോയത്. കുഞ്ഞിന്റെ ആഭരണങ്ങളുമായിട്ടാണ് പ്രതി ഒളിവിൽ പോയത്. ബെംഗളൂരു, മുംബൈ, ഗോവ, മുരുഡേശ്വര്‍, മൂകാമ്പിക തുടങ്ങിയ സ്ഥലങ്ങളില്‍ മുങ്ങി നടന്ന സനുമോഹനെ ഒരു മാസത്തോളമെടുത്താണ് പൊലീസ് പിടികൂടിയത്. ഈ കൊലപാതകത്തിന് കാരണമായി പോലീസ് കണ്ടെത്തിയിരിക്കുന്നതും പ്രതി പറഞ്ഞിരിക്കുന്നതുമായ മൊഴി, തനിക്ക് വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു എന്നുള്ളതാണ്. മകളെ കൊലപ്പെടുത്തിയ ശേഷം ആഭരണം വിറ്റുകിട്ടുന്ന പണവുമായി വിദേശത്തേക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതി. എന്നാൽ പോലീസിന്ററെ കൃത്യമായ ഇടപെടലും പഴുതില്ലാത്ത അന്വേഷണവുമാണ് ഇയാളെ കുരുക്കിയത്. നേരത്തെ തന്നെ മറ്റൊരു സംസ്ഥാനത്തിൽ ഒരു സാമ്പത്തിക കുറ്റകൃത്യത്തിന് ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കാര്യവും ഇതിനിടെ പോലീസ് കണ്ടെത്തി. സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തിയ ഒരു അച്ഛനെതിരെയുള്ള വിധി കേരള പൊതുസമൂഹം ഒട്ടാകെ കാത്തിരുന്ന ഒന്നാണ്.