web analytics

“രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തിൽ ടൂറിസ്റ്റ്, വനംമന്ത്രി മുറിയടച്ച് ടി വി കാണുകയാണ്”; വയനാട്ടിലെ കാട്ടാനയാക്രമണത്തിൽ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍

ഡൽഹി: വയനാട്ടില്‍ കാട്ടാനയാക്രമണം രൂക്ഷമായിട്ടും എംപി രാഹുൽഗാന്ധി മണ്ഡലത്തിലെത്താൻ വൈകിയതിനെതിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. രാഹുൽ ഗാന്ധി ടൂറിസ്റ്റാണ്. വിനോദസഞ്ചാരി ആയിട്ടല്ല രാഹുൽ സ്വന്തം മണ്ഡലത്തിൽ പോകേണ്ടതെന്ന് മുരളീധരൻ പറഞ്ഞു. വയനാട്ടിലെ ജനങ്ങളോട് പിണറായി വിജയൻ സർക്കാർ ജനാധിപത്യവിരുദ്ധ നടപടികളെടുക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വനംവകുപ്പ് വാച്ചർക്ക് മതിയായ ചികിത്സാ നൽകിയില്ലെന്ന് കുടുംബം പറയുന്നു.ആനയുടെ ചവിട്ടേറ്റയാളെ മെഡിക്കൽ കോളജുകൾ തമ്മിൽ മാറേണ്ടി വരുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മാനന്തവാടി മെഡിക്കൽ കോളേജ് പേരിനുമാത്രമാണ്. ബോര്‍ഡ് വച്ചതുകൊണ്ടുമാത്രം ആശുപത്രി മെഡിക്കല്‍ കോളേജാകില്ല.താലൂക്ക് ആശുപത്രിയുടെ മുന്നിലാണ് മെഡിക്കൽ കോളേജ് എന്ന പേര് വച്ചത്. വന്യമൃഗശല്യങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളിൽ മതിയായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാരിന്‍റെ മാർഗ്ഗനിർദേശങ്ങൾ ഉണ്ട്.

വനംമന്ത്രി ടിവി കണ്ടു രസിക്കുകയല്ല വേണ്ടത്.എന്തിനാണ് ഇങ്ങനെ ഒരു മന്ത്രിയെ പിണറായി വിജയൻ സംരക്ഷിക്കുന്നത്. മുഖ്യമന്ത്രി ഇന്ന് കോഴിക്കോടുണ്ട്. മുഖം മിനുക്കാൻ പിആര്‍ എക്സർസൈസ്സാണ് നടക്കുന്നതെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ ആരോപിച്ചു.

 

Read Also: വിദേശത്തേക്ക് പോയവരെ തിരിച്ചെത്തിക്കാൻ പ്രത്യേക പദ്ധതി; കേരളത്തെ വിദ്യാഭ്യാസ ഹബ്ബ് ആക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

Related Articles

Popular Categories

spot_imgspot_img