web analytics

യു.എസിൽ സ്കൂളിൽ 14 കാരൻ വിദ്യാർത്ഥിയുടെ ആക്രമണം; തുരുതുരാ വെടിയുതിർത്തു : നാലുപേർക്ക് ദാരുണാന്ത്യം: മുപ്പതിലധികം പേർക്ക് പരിക്ക്

യു.എസിലെ ജോര്‍ജിയയിലെ അപ്പലാച്ചി ഹൈസ്‌കൂളിലുണ്ടായ അക്രമിയുടെ വെടിവെയ്പ്പില്‍ നാലുപേര്‍ മരിച്ചു. മുപ്പതുപേര്‍ക്ക് പരിക്കേറ്റു. ഉടന്‍തന്നെ എന്‍ഫോഴ്‌സ്‌മെന്റ്, ഫയര്‍/ ഇ.എം.എസ്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.US school shooting: 4 killed

പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 10.20 നാണ് വെടിവെപ്പ് നടന്നത്. സ്കൂളിലെ വിദ്യാർഥിയായ 14 കാരൻ തോക്കുമായി പ്രവേശിച്ച് തുരുതുരാ വെടി വെക്കുകയായിരുന്നു.

വെടിവെപ്പ് ഉണ്ടാകുമെന്ന് സ്കൂൾ അധികൃതർക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു എന്നും സൂചനയുണ്ട്. 2000 വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ ആണിത്. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ വിദ്യാർഥികളാണ്. രണ്ട് പേർ അധ്യാപകരും. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തെത്തുടര്‍ന്ന് സ്‌കൂള്‍ ഉച്ചയ്ക്ക് വിട്ടിരുന്നു. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്.

സംഭവത്തെ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ ശക്തമായ ഭാഷയിൽ അപലപിച്ചു. “വിവേകശൂന്യമായ തോക്ക് ആക്രമണം കാരണം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി ജിലും ഞാനും വിലപിക്കുന്നു. അതിജീവിച്ചവര്‍ക്കൊപ്പമുണ്ടാവും ” ബൈഡന്‍ പറഞ്ഞു.

ആയുധങ്ങള്‍ കൈവശംവയ്ക്കാനും സൂക്ഷിക്കാനും അനുവദിക്കുന്ന യു.എസ്. നിയമങ്ങളില്‍ പുനര്‍വിചിന്തനം നടത്തേണ്ടതുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ വിവിധ നേതാക്കൾ ആവശ്യപ്പെട്ടു.

2007-ല്‍ വിര്‍ജീനിയയില്‍ മുപ്പതിലധികം പേരാണ് വെടിവെയ്പ്പില്‍ മരിച്ചത്. കഴിഞ്ഞ ഒരു ദശാബ്ദമായി സ്‌കൂളുകളും കോളേജുകളും ലക്ഷ്യമിട്ട് നിരവധി വെടിവെയ്പ്പ് സംഭവങ്ങളാണ് യു.എസിലുണ്ടായത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img