മകന് ഹണ്ടര്‍ ബൈഡന്‍ നേരിടുന്ന തോക്ക് കേസിലും നികുതി ആരോപണങ്ങളിലും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മാപ്പ് നല്‍കി. പ്രസിഡന്റ് പദവിയുടെ അധികാരങ്ങള്‍ കുടുംബാംഗങ്ങളുടെ പ്രയോജനത്തിനായി ഉപയോഗിക്കില്ലെന്ന് അദ്ദേഹം മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ മാപ്പ് നല്‍കല്‍ അതിന്റെ നേരെ വിപരീതമാണ്. US President Joe Biden pardons son Hunter Biden in gun case and tax allegations
“ഇന്ന്, എന്റെ മകന്‍ ഹണ്ടറിന് വേണ്ടി ഞാന്‍ ഒരു മാപ്പ് അപേക്ഷ ഒപ്പിട്ടു. അധികാരമേറ്റ ദിവസം മുതല്‍ നീതിന്യായ വകുപ്പ് തീരുമാനങ്ങളില്‍ ഇടപെടില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്റെ മകന്‍ അന്യായമായി വിചാരണ ചെയ്യപ്പെടുന്നത് കണ്ടിട്ടും ഞാന്‍ എന്റെ വാക്ക് പാലിച്ചു,” എന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ബൈഡന്‍ പറഞ്ഞു.
ഡെലവെയറിലെയും കാലിഫോര്‍ണിയയിലെയും രണ്ട് കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് മകന് മാപ്പ് നല്‍കില്ലെന്നും ശിക്ഷയില്‍ ഇളവ് നല്‍കില്ലെന്നും ബൈഡന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. ഹണ്ടര്‍ ബൈഡന്‍ തോക്ക് കേസിലെ വിചാരണാ ശിക്ഷയ്ക്കും നികുതി ആരോപണങ്ങളില്‍ കുറ്റസമ്മതം നടത്തിയതിനും ശിക്ഷാവിധി നേരിടുന്നതിന് ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് ഈ തീരുമാനം.