web analytics

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അസാധാരണമായ കടുത്ത ദുർഗന്ധം ! പരാതിയുമായി സുനിത വില്യംസ്; കാരണമായി പറയുന്നത് ഇങ്ങനെ:

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മാസങ്ങളായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ആദ്യമായി പരാതി ഉയർത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അസാധാരണമായ ദുർഗന്ധം ഉണ്ടാകുന്നതായി സുനിത വില്യംസ് അധികൃതരെ അറിയിച്ചിട്ടുണ്ട്. റഷ്യൻ പ്രോഗ്രസ് എം എസ് 29 സ്‌പേസ് ക്രാഫ്റ്റ് ബഹിരാകാശത്തിൽ എത്തിയതിന് ശേഷം ദുർഗന്ധം പുറത്ത് വരുന്നതായി സുനിത വില്യംസ് അറിയിച്ചു. Unusually strong odor detected on the International Space Station

റഷ്യ പുതിയതായി വിക്ഷേപിച്ച സ്പേസ്‌ക്രാഫ്റ്റിന്റെ വാതിൽ തുറന്നപ്പോൾ ചെറിയ ജലകണങ്ങൾ കാണപ്പെട്ടതായി സുനിത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സ്‌പേസ്‌ക്രാഫ്റ്റിന്റെ വാതിൽ ബഹിരാകാശ യാത്രികർ തുറന്ന് നോക്കിയതിനുശേഷം അസാധാരണമായ ഒരു ദുർഗന്ധം പുറത്തേക്ക് വന്നതായി സുനിത പറയുന്നു.

അസാധാരണമായ ദുർഗന്ധം അനുഭവപ്പെട്ട സാഹചര്യത്തിൽ അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കാൻ സുനിത വില്യംസ് നാസയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പരാതിയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി റഷ്യൻ സ്‌പേസ്‌ക്രാഫ്റ്റിന്റെ വാതിൽ അടച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബഹിരാകാശത്തിലെ ദുർഗന്ധം നീക്കം ചെയ്യാനും വായു ശുദ്ധീകരിക്കാനും എയർ സ്‌ക്രബ്ബിംഗ് സംവിധാനം പ്രവർത്തനത്തിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img