web analytics

ട്രെയിൻ യാത്രയ്ക്കിടെ പി.കെ ശ്രീമതിയുടെ ബാഗ് മോഷ്ടിച്ച് അജ്ഞാതർ; പണം, സ്വർണാഭരണങ്ങൾ, മൊബൈൽ ഫോൺ, പ്രധാന രേഖകൾ എന്നിവ നഷ്ടമായി

ട്രെയിൻ യാത്രയ്ക്കിടെ പി.കെ ശ്രീമതിയുടെ ബാഗ് മോഷ്ടിച്ച് അജ്ഞാതർ

തിരുവനന്തപുരം : മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതിയുടെ ബാഗ് മോഷണം പോയി.

സമസ്തിപൂരിൽ നടക്കുന്ന മഹിളാ അസോസിയേഷൻ ബിഹാർ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.

കൊൽക്കത്തയിൽ നിന്ന് സമസ്തിപൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. ബാഗിൽ ഉണ്ടായിരുന്ന പണം, സ്വർണാഭരണങ്ങൾ, മൊബൈൽ ഫോൺ, പ്രധാന രേഖകൾ എന്നിവ മുഴുവൻ നഷ്ടമായതായി പി.കെ. ശ്രീമതി അറിയിച്ചു.

ട്രെയിൻ യാത്രക്കിടെ ഉറങ്ങുന്നതിനുമുമ്പ് ബാഗ് തലക്കടുത്ത് വെച്ചിരുന്നുവെന്നും, ഉറങ്ങി എഴുന്നേറ്റപ്പോഴാണ് ബാഗ് കാണാതായതായി മനസിലായതെന്നും ശ്രീമതി പറഞ്ഞു.

ബാഗിൽ ഏകദേശം 40,000 രൂപ, ചില സ്വർണാഭരണങ്ങൾ, മൊബൈൽ ഫോൺ, തിരിച്ചറിയൽ രേഖകൾ എന്നിവ ഉണ്ടായിരുന്നുവെന്നാണ് വിവരം.

ബാഗ് നഷ്ടപ്പെട്ടത് വലിയ മാനസിക സമ്മർദ്ദം സൃഷ്ടിച്ചുവെന്നും അവർ പ്രതികരിച്ചു. അതേ ബോഗിയിൽ യാത്ര ചെയ്തിരുന്ന മറ്റ് ചില യാത്രക്കാരുടെയും പേഴ്സുകൾ മോഷണം പോയതായും റിപ്പോർട്ടുകളുണ്ട്.

മോഷണം മനസിലായ ഉടൻ തന്നെ ചെയിൻ വലിച്ചെങ്കിലും ആരും സ്ഥലത്തെത്തി ഇടപെട്ടില്ലെന്നാണ് പി.കെ. ശ്രീമതി ആരോപിച്ചത്. തുടർന്ന് ടിടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും അവർ പറഞ്ഞു.

പിന്നീട് ഒരു പോലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രതികരണം നിസ്സംഗമായിരുന്നുവെന്നാണ് ശ്രീമതി വ്യക്തമാക്കിയത്.

ഇതിനുശേഷമാണ് മുഖ്യമന്ത്രി ഓഫീസുമായി ബന്ധപ്പെട്ടതും, സംസ്ഥാന ഡിജിപിയെ നേരിട്ട് വിവരം അറിയിച്ചതും. ഇതോടെയാണ് ഉയർന്നതലത്തിൽ ഇടപെടൽ ഉണ്ടായതെന്ന് പി.കെ. ശ്രീമതി പറഞ്ഞു.

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ടതോടെ, ട്രെയിനിൽ നിന്ന് ഇറങ്ങിയ ശേഷം ഔദ്യോഗികമായി പരാതി നൽകുകയായിരുന്നുവെന്നും അവർ അറിയിച്ചു.

മോഷണവുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രെയിനിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്നും, യാത്രക്കാരുടെ പരാതികൾ ഗൗരവത്തോടെ പരിഗണിക്കുമെന്നും അധികൃതർ അറിയിച്ചു.

സംഭവത്തിൽ റെയിൽവേ സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ചയുണ്ടായോയെന്നതും പരിശോധിക്കുമെന്നാണ് വിവരം.

അതേസമയം, ഒരു മുതിർന്ന രാഷ്ട്രീയ നേതാവിന് നേരിടേണ്ടിവന്ന ഈ അനുഭവം ട്രെയിൻ യാത്രകളിലെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img