web analytics

പുതിയ കെട്ടിടത്തിൽ ഐശ്വര്യം കുറവെന്ന് ജ്യോതിഷി; ഐശ്വര്യം സൃഷ്ടിക്കാനായി കാംപസില്‍ പശുത്തൊഴുത്ത് പണിയാനൊരുങ്ങി സര്‍വകലാശാല

പുതിയ കെട്ടിടത്തില്‍ ഐശ്വര്യം സൃഷ്ടിക്കാനായി കാംപസില്‍ പശുത്തൊഴുത്ത് പണിയാന്‍ സൂറത്തിലെ വീര്‍ നര്‍മദ സൗത്ത് ഗുജറാത്ത് സര്‍വകലാശാല തീരുമാനിച്ചു. ജ്യോതിഷിയുടെ നിര്‍ദേശത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ തീരുമാനം, എന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ അറിയിച്ചു. University plans to build a cowshed on campus to create prosperity

”പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്‌ളോക്ക് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ ജൗതിഷി സന്ദർശിച്ചു. അവിടെ, അഞ്ചുമുതൽ ഏഴു വരെ പശുക്കളെ ഒരു മാസത്തേക്ക് താമസിപ്പിച്ച് ആവശ്യമായ പരിപാലനം നടത്തുകയാണെങ്കിൽ, പോസിറ്റീവ് എനർജിയും കാര്യക്ഷമമായ ഭരണവും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ”ഒരു താത്കാലിക തൊഴുത്ത് പണിതാണ് ഒരു മാസത്തേക്ക് പശുക്കളെ പരിപാലിക്കാനാണു ഉദ്ദേശ്യം” – വി.സി. പറഞ്ഞു.

അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് പൊളിച്ചുമാറ്റിയിട്ടുണ്ട്. പുതിയ കെട്ടിടം നിർമ്മിക്കാൻ 30 കോടിരൂപ സർക്കാർ അനുവദിച്ചു. രൂപരേഖ തയ്യാറാക്കാൻ അധികൃതർ ആര്‍ക്കിടെക്ട്, വാസ്തുവിദഗ്ധൻ, ജൗതിഷി എന്നിവരെ നിയോഗിച്ചു. അതിനുശേഷമാണ് തൊഴുത്തിനുള്ള നിർദ്ദേശം ലഭിച്ചത്. പശു പഠനങ്ങൾക്കായി ബയോടെക്‌നോളജി വകുപ്പിൽ കാമധേനു ചെയർ ആരംഭിക്കാനും സർവകലാശാല തീരുമാനിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img