ന്യൂഡൽഹി: രാജ്യത്ത് ഓരോ മണിക്കൂറിലും 53 അപകടങ്ങളും 18 മരണങ്ങളും സംഭവിക്കുന്നുവെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി.Union Transport Minister Nitin Gadkari said that 53 accidents and 18 deaths occur every hour in the country
45 ശതമാനം അപകടങ്ങൾ ഇരുചക്രവാഹനങ്ങൾ മൂലമാണ് നടക്കുന്നതെന്നും 20 ശതമാനം കാൽനടയാത്രക്കാര്‍ അപകടത്തിനിരയാവുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹിയിൽ നടന്ന സൊസൈറ്റി ഫോർ ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സിൻ്റെ 64-ാമത് വാർഷിക കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിന് ഓട്ടോമൊബൈൽ നിർമാതക്കളുടെയും സഹകരണവും അദ്ദേഹം ആവശ്യപ്പെട്ടു.
വാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും സുരക്ഷിത യാത്രയ്ക്ക് റോഡുകൾ സുരക്ഷിതമാക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
സുരക്ഷിത വാഹനങ്ങളുടെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. വാഹനങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാർ പദ്ധതിയായ എൻസിഎപി( ന്യൂ കാർ അസസ്‌മെൻ്റ് പ്രോഗ്രാം) അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
വിപണിയിലെത്തുന്ന ഒരോ കാറിനും മുതിർന്ന യാത്രക്കാരുടെ സംരക്ഷണം, കുട്ടികളുടെ സുരക്ഷ, സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ എൻസിഎപി റേറ്റിങ് നൽകുന്നു.
സുരക്ഷിത വാഹനങ്ങൾ നിർമ്മിക്കുന്നതിന് നിർമ്മാതാക്കൾക്കിടയിൽ പദ്ധതി ആരോഗ്യകരമായ മത്സരം മുന്നോട്ടുവെക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.