web analytics

തൊടുപുഴയിൽ ന്യൂമാന്‍ കോളേജിന് സമീപത്തെ റബര്‍ തോട്ടത്തിൽ അജ്ഞാത മൃതദേഹം; ദുരൂഹത

തൊടുപുഴയിൽ ന്യൂമാന്‍ കോളേജിന് സമീപത്തെ റബര്‍ തോട്ടത്തിൽ അജ്ഞാത മൃതദേഹം; ദുരൂഹത

തൊടുപുഴയിൽ അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. ന്യൂമാൻ കോളേജിന് സമീപത്തെ റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കോളേജ് വിദ്യാർത്ഥികളാണ് ആദ്യം മൃതദേഹം കണ്ടത്.

സംഭവം ഇന്നലെ ഉച്ചയോടെയാണ് നടന്നത്. ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം.വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്ന് പ്രാഥമിക നിഗമനമുണ്ട്.

റബർ തോട്ടത്തിലൂടെ സാധാരണയായി ആളുകൾ സഞ്ചരിക്കാറുണ്ട്. ഇന്നലെ ഉച്ചയ്ക്ക് സമീപത്തെ കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്ന വിദ്യാർത്ഥികൾക്ക് തോട്ടത്തിൽ ആരോ കിടക്കുന്നത് പോലെ തോന്നി.

അടുത്തെത്തി പരിശോധിച്ചപ്പോൾ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞതോടെ തൊടുപുഴ പോലീസിനെ വിവരം അറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് നിന്ന് രണ്ട് വിഷക്കുപ്പികളും, കറി കത്തിയും, വസ്ത്രങ്ങളടങ്ങിയ ഒരു സഞ്ചിയും കണ്ടെത്തി.

നഴ്സിങ് കോളജിൽ പോയ 19 കാരിയായ പ്ലേ സ്‌കൂൾ അധ്യാപികയെ കാണാനില്ല, പരാതി നൽകിയപ്പോൾ ഒളിച്ചോടിയതാകാമെന്ന്; ഒടുവിൽ വയലിൽ കഴുത്തറുത്ത നിലയിൽ…..പ്രതിഷേധം:

ഹരിയാനയിലെ ഭിവാനിയില്‍ കൊല്ലപ്പെട്ട 19 വയസുകാരിയായ പ്ലേ സ്‌കൂൾ അധ്യാപിക മനീഷയുടെ കൊലപാതകത്തിന് പിന്നാലെ വ്യാപക പ്രതിഷേധം.

ഓഗസ്റ്റ് 11 നാണ് മനീഷ തന്റെ സ്കൂളിൽ നിന്ന് അടുത്തുള്ള ഒരു നഴ്സിങ് കോളജിൽ ഒരു കോഴ്സിനെക്കുറിച്ച് അന്വേഷിക്കാൻ പോയത്.‌ ഓഗസ്റ്റ് 13നാണ് സിംഗാനിയിലെ ഒരു വയലിൽ കഴുത്തറുത്ത നിലയിൽ മനീഷയുടെ മൃതദേഹം കണ്ടെത്തിയത്.

യുവതിയെ കാണാതായതിനെ തുടർന്ന് ലോഹരു പൊലീസിനെ യുവതിയുടെ രക്ഷിതാക്കൾ ആദ്യം സമീപിച്ച രുന്നു. എന്നാൽ യുവതി ഒളിച്ചോടിയിരിക്കാമെന്നും രണ്ടു ദിവസത്തിനുള്ളിൽ മടങ്ങിയെത്തുമെന്നും പറഞ്ഞ് പൊലീസ് പരാതി അവഗണിച്ചുവെന്ന് യുവതിയുടെ രക്ഷിതാക്കൾ പറയുന്നു.

രക്ഷിതാക്കളുടെ പരാതിക്ക് പിന്നാലെ പൊലീസ് ഉടനടി ഇടപെട്ടിരുന്നെങ്കിൽ മനീഷയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് ഗ്രാമവാസികൾ പറയുന്നത്. തുടർന്ന്നീ തി ആവശ്യപ്പെട്ട് ഞായറാഴ്ച ഗ്രാമവാസികൾ ഡൽഹി-പിലാനി റോഡ് ഉപരോധിച്ചിരുന്നു.

കേസ് അന്വേഷിക്കാൻ ആറു സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും റോഹ്തക്കിലെ പിജിഐഎംഎസിൽ പോസ്റ്റ്‌മോർട്ടം നടത്തിയെന്നും പൊലീസ് അറിയിച്ചു.

മനീഷയുടെ കൊലപാതകത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എൻ‌എച്ച്‌ആർ‌സി) ഹരിയാന ഡിജിപിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

സിംഘാനി ഗ്രാമത്തിൽ ചേർന്ന മഹാപഞ്ചായത്തിൽ ബിജെപി മുൻ മന്ത്രി ജെ.പി. ദലാൽ ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും സംഭവത്തിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം പുകയുകയാണ്.

പോലീസിന്റെ നിഷ്ക്രിയത്വം ആരോപിച്ച് മനീഷയുടെ കുടുംബം ശവസംസ്കാരം നടത്താൻ വിസമ്മതിച്ചിരുന്നു. കേസ് കൈകാര്യം ചെയ്ത പൊലീസിന്റെ നടപടിയ്‌ക്കെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്.

സംഭവത്തിൽ ഭിവാനി എസ്പിയെ സ്ഥലം മാറ്റാനും അഞ്ചു പൊലീസുകാരെ സസ്‌പെൻഡ് ചെയ്യാനും ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സെയ്നി ഉത്തരവിട്ടെങ്കിലും നടപടികൾ അപര്യാപ്തമാണെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നത്.

Summary:
An unidentified man’s dead body was found in a rubber plantation near Newman College, Thodupuzha. The incident occurred yesterday afternoon. The deceased is estimated to be around 50 years old. Initial reports suggest it could be a case of suicide by poisoning.



spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img