web analytics

സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്കു പോകുന്നതിനിടെ അതേ ബസ് കയറിയിറങ്ങി; യുകെജി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

പാലക്കാട് മണ്ണാർക്കാട്ട് സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്കു പോകുന്നതിനിടെ യുകെജി വിദ്യാർഥിനി അതേ ബസിടിച്ചു മരിച്ചു. ഇന്ന് വൈകിട്ടാണു സംഭവം. നാരങ്ങപ്പറ്റ തൊട്ടിപ്പറമ്പൻ നൗഷാദിന്റെ മകൾ ഹിബ (6) ആണ് മരിച്ചത്. വീടിനു മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങിയ ഹിബ ബസിനു മുൻഭാഗത്തു കൂടി എതിർവശത്തുള്ള വീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. (UKG student met a tragic end after getting off the bus)

ഹിബ പോകുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല. ബസ് കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങി. ഹിബയ്ക്കൊപ്പം മറ്റു 2 കുട്ടികളും ഉണ്ടായിരുന്നെങ്കിലും ഇവർ ബസിന് പിന്നിലൂടെയാണു പോയത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണ്ണാർക്കാട് ദാറുന്നജാത്ത് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ വിദ്യർഥിനിയാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img