web analytics

യുകെ വിസ അപേക്ഷകളിലെ സുരക്ഷ പരിശോധന കർശനമാക്കുന്നു; ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഈ വിസകളെ: ആശങ്കയിൽ മലയാളികൾ

ഈ വര്‍ഷം മുതല്‍ യുകെ വിസ അപേക്ഷകളിലെ സുരക്ഷ പരിശോധന കര്‍ശനമാക്കാനുള്ള നടപടികള്‍ ആരംഭിച്ച് അധികൃതർ. വിസ അപേക്ഷകളിൽ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കും. സ്കില്‍ഡ് വര്‍ക്കര്‍ അപേക്ഷകരുടെ അപേക്ഷകളെയായിരിക്കും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക.

ബ്രിട്ടീഷ് പൗരത്വത്തിനുള്ള അപേക്ഷകരുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ വിലയിരുത്തുന്നതില്‍ ഹോം ഓഫീസ് ചില മാറ്റങ്ങള്‍ വരുത്തി. ഇതില്‍ പ്രധാനം അനധികൃതമായി ബ്രിട്ടനില്‍ എത്തിയവരുമായി ബന്ധപ്പെട്ടാണ്. ബ്രിട്ടനില്‍ എത്തിയത് അനധികൃതമായാണെങ്കില്‍, അവര്‍ എത്രകാലം ബ്രിട്ടനില്‍ കഴിഞ്ഞു എന്നത് പരിഗണിക്കാതെ അവരുടെ അപേക്ഷ നിരാകരിക്കും

പുതിയ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി, അപേക്ഷകര്‍ പങ്കാളികളുടെ രേഖകള്‍ ഉള്‍പ്പെടെ ഒരു വര്‍ഷമോ അതില്‍ കൂടുതലോ, താമസിച്ച എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ക്രിമിനല്‍ റെക്കോര്‍ഡ് പരിശോധനകള്‍ നല്‍കണം.

നിരവധി ഇന്ത്യന്‍ അപേക്ഷകര്‍ ജോലിക്കോ പഠനത്തിനോ വേണ്ടി ഒന്നിലധികം രാജ്യങ്ങളില്‍ താമസിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് ഓരോ രാജ്യത്ത് നിന്നും ക്രിമിനല്‍ റെക്കോര്‍ഡ് പരിശോധനകള്‍ നടത്തേണ്ടതായി വരും. ഇതിനു നല്ല കാലതാമസം നേരിടും. ആരോഗ്യ സംരക്ഷണത്തിലോ വിദ്യാഭ്യാസത്തിലോ ഉള്ളവരെ സൂക്ഷ്മപരിശോധന നടത്തിയതിന് ശേഷം മാത്രമാണ് രേഖകകള്‍ നല്‍കുക.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img