web analytics

യുകെ മലയാളികളെ ദു:ഖത്തിലാഴ്ത്തി ഒരു മരണം കൂടി; ചികിത്സക്കായി നാട്ടിലെത്തിയ നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; സംസ്കാരം വ്യാഴാഴ്ച

ലണ്ടൻ/കൊല്ലം∙ ഹൃദയാഘാതത്തെ തുടർന്ന് യുകെ മലയാളിയായ നഴ്സ് നാട്ടിൽ  അന്തരിച്ചു.  കിഴക്കേഭാഗം മാക്കുളം വടക്കേവീട്ടിൽ മാമ്മൻ വി. തോമസ് (മോൻസി–45) ആണ് മരിച്ചത്. കൊല്ലം പത്തനാപുരം വടക്കേത്തലയ്ക്കൽ കുടുംബാംഗമാണ്.

ചികിത്സയ്ക്കായി നാട്ടിൽ എത്തിയതായിരുന്നു. നവി മുംബൈ ടെർണ സ്പെഷലിറ്റി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ നഴ്‌സായി ജോലി ചെയ്തിരുന്ന മാമ്മൻ 2019 ലാണ് കുടുംബസമേതം യുകെയിലേക്ക് കുടിയേറിയത്.

ഭാര്യ: നിമ്മി വർഗീസ്. മകൾ: മന്ന. പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂളിലെ റിട്ടയർഡ് ഹെഡ്മാസ്റ്റർ ഐ. തോമസ്, പരേതയായ ശോശാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ജോൺ വി തോമസ് , ആനി തോമസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്ന പൊതുദർശന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 2 ന് മാക്കുളം ഹെർമ്മോൺ ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. യുകെയിൽ നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹെയ്‌സ് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ അംഗമാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img