web analytics

സബ്‌രജിസ്ട്രാർ ഓഫീസർക്ക് 2,000, ക്ലാർക്കിന് 1,000, തനിക്ക് 500…കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം സബ്‌രജിസ്ട്രാർ ഓഫീസിലെ അസിസ്റ്റന്റ് വിജിലൻസിൻ്റെ പിടിയിൽ

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം സബ്‌രജിസ്ട്രാർ ഓഫീസിലെ അസിസ്റ്റന്റ് വിജിലൻസിൻ്റെ പിടിയിൽ. ആലപ്പുഴ മുഹമ്മ സ്വദേശിനിയിൽനിന്ന് 1,750 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ശ്രീജ പിടിയിലായത്. ആധാരം രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ജോലിചെയ്യുന്ന ആളാണ് മുഹമ്മ സ്വദേശിനി.

കഴിഞ്ഞമാസം 21ന് ഇവർ 55ലക്ഷംരൂപ വിലവരുന്ന വസ്തുവിന്റെ രജിസ്‌ട്രേഷൻ നടത്താൻ കൊച്ചി ഓഫീസിലെത്തിയിരുന്നു. രജിസ്‌ട്രേഷൻ നടത്തുന്നതിന് തനിക്കും സബ് രജിസ്ട്രാർക്കും ക്ലാർക്കിനും കൈക്കൂലി വേണമെന്ന് ശ്രീജ ആവശ്യപ്പെടുകയായിരുന്നു. 1,750 രൂപ നൽകി.

അടുത്തദിവസം സബ്‌രജിസ്ട്രാർ ഓഫീസർക്ക് 2,000, ക്ലാർക്കിന് 1,000, തനിക്ക് 500 എന്നിങ്ങനെയാണ് വാങ്ങുന്നതെന്ന് അറിയിക്കുകയായിരുന്നു. ഇനി വരുമ്പോൾ അതുനൽകണമെന്നും പറഞ്ഞു. തുടർന്ന് പരാതിക്കാരി ഈ വിവരം എറണാകുളം വിജിലൻസ് മദ്ധ്യമേഖല പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. ഇന്നലെ വൈകിട്ട് പരാതിക്കാരിയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്ര് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ വിവരങ്ങൾ! 

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ...

വഴിക്കടവിൽ ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നു! ആനമറിയിൽ കോഴിക്കൂട് തകർത്തത് പുലി തന്നെയെന്ന് സ്ഥിരീകരണം; നാടുകാണി ചുരത്തിലും പുലിയിറങ്ങി

വഴിക്കടവിൽ ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നു! ആനമറിയിൽ കോഴിക്കൂട് തകർത്തത് പുലി തന്നെയെന്ന്...

Related Articles

Popular Categories

spot_imgspot_img