web analytics

സ്റ്റെയർകേസിൽ നിന്ന് വീണ് യുകെ മലയാളിക്ക് ദാരുണാന്ത്യം; ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; അപകടം യുകെയിലെത്തി ഒരു വർഷം തികയുന്നതിന് മുമ്പേ

പീറ്റർബറോ: വീടിനുള്ളിൽ സ്റ്റെയർകേസിൽ നിന്ന് വീണ് യുകെ മലയാളിക്ക് ദാരുണാന്ത്യം. പീറ്റർബറോയിലെ സ്പാൾഡിങിൽ കുടുംബമായി താമസിച്ചിരുന്ന കോട്ടയം സ്വദേശിയായ സോജൻ തോമസ് (49) ആണ് മരിച്ചത്. 

വീടിന്റെ മുകൾ നിലയിൽ നിന്നും സ്റ്റെയർ ഇറങ്ങവെ താഴെ വീണതിനെ തുടർന്ന് കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് സൂചന.

താഴെ വീണ ശബ്ദം കേട്ട് വീട്ടിൽ ഉണ്ടായിരുന്ന മക്കൾ ഓടിയെത്തി ആംബുലൻസ് സേവനം തേടുകയായിരുന്നു. 

അഞ്ച് മിനിറ്റിനുള്ളിൽ ആംബുലൻസ് എത്തി പാരാമെഡിക്സ് ടീമിന്റെ പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം വൈകിട്ട് 6.40നായിരുന്നു അപകടം.

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശിയായ സോജൻ മോറിസൺസ് യു കെയിലെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.

2024 മാർച്ചിലാണ് യുകെയിലെത്തിയത്. യുകെയിലെത്തിയിട്ട് ഒരു വർഷം തികയുന്നതിന് മുൻപാണ് അപകടമുണ്ടായത്.

യു.കെയിലെ കെയർഹോം ജീവനക്കാരിയായ സജിനിയാണ് ഭാര്യ. കാത്തി സോജൻ, കെവിൻ സോജൻ എന്നിവരാണ് മക്കൾ. 

രണ്ട് വർഷം മുൻപ് സജിനി യുകെയിൽ എത്തി. പിന്നീടാണ് സോജനും മക്കളും യുകെയിൽ എത്തിയത്. 

ചങ്ങനാശ്ശേരി പൊങ്ങന്താനം മുരണിപ്പറമ്പിൽ പരേതനായ തോമസ്, കത്രീനാമ്മ എന്നിവരാണ് മാതാപിതാക്കൾ. സജി, സുജ, സൈജു(യുകെ) എന്നിവരാണ് സഹോദരങ്ങൾ. 

കുറുമ്പനാടം അസംപ്ഷൻ സിറോ മലബാർ ചർച്ച് അംഗങ്ങളാണ് സോജന്റെ കുടുംബം. സംസ്കാരം നാട്ടിൽ നടത്തുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img