ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ അന്തരിച്ച സണ്ണി അഗസ്റ്റിന്‍ (59) പൂവന്‍തുരുത്തിലിന്റെ പൊതുദര്‍ശനം ഇന്ന് (വ്യാഴാഴ്ച) നടക്കും. എസെക്‌സ് റെയിന്‍ഹാമിലെ ഔര്‍ ലേഡി ഓഫ് ലാസ്ലെറ്റിലാണ് പൊതുദര്‍ശന ശുശ്രൂഷാ ചടങ്ങുകള്‍ നടക്കുക.
രാവിലെ 11 മണിയ്ക്ക് ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അവിടെയായിരിക്കും സംസ്‌കാരം നടക്കുക. നാട്ടില്‍ തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിയാണ്. ഭാര്യ സിനി നഴ്സ് ആണ്. 15 വര്‍ഷമായിട്ട് ലണ്ടനില്‍ താമസം ആയിരുന്നു സണ്ണിയുടെ കുടുംബം. മകള്‍ അയന സണ്ണി മെഡിക്കല്‍ സ്റ്റുഡന്റ് ആണ്.
കുളം വൃത്തിയാക്കുന്നതിനിടെ മീന്‍ കൊത്തി; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി
കണ്ണൂര്‍: കുളം വൃത്തിയാക്കുന്നതിനിടെ മീന്‍ കൊത്തിയതിനെ തുടര്‍ന്ന് യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി. കണ്ണൂര്‍ തലശ്ശേരിയില്‍ ആണ് സംഭവം. അണുബാധയെ തുടർന്നാണ് യുവാവിന്റെ വലതുകൈപ്പറ്റി മുഴുവനായി മുറിച്ചു മാറ്റിയത്.
ഒരു മാസം മുമ്പാണ് കണ്ണൂർ മാടപ്പീടികയിലെ ക്ഷീര കര്‍ഷകനായ രജീഷിന്റെ കയ്യില്‍ മീന്‍ കൊത്തി മുറിവുണ്ടായത്. കോശങ്ങളെ കാര്‍ന്നുതിന്നുന്ന അപൂര്‍വ ബാക്ടീരിയ ശരീരത്തിലെത്തിയതാണ് അണുബാധയ്ക്ക് കാരണമായത്. ഫെബ്രുവരി ആദ്യ ആഴ്ചയായിരുന്നു സംഭവം നടന്നത്. വീടിനോട് ചേര്‍ന്ന് പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലത്തെ ചെറിയ കുളം വൃത്തിയാക്കുന്നതിനിടെ രജീഷിനെ മീൻ കൊത്തുകയായിരുന്നു.
കടു എന്ന മീനാണ് കുത്തിയതെന്ന് രജീഷ് പറഞ്ഞു. ഇതേതുടർന്ന് വിരല്‍ത്തുമ്പില്‍ ചെറിയ മുറിവായിരുന്നു ഉണ്ടായിരുന്നത്. പിന്നാലെ കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ കുത്തിവെപ്പെടുത്തു. ആദ്യം കൈ കടച്ചില്‍ അനുഭവപ്പെട്ടു. പിന്നീട് കൈ മടങ്ങാതെ വന്നതോടെയാണ് രജീഷിനെ ആശുപത്രിയില്‍ പ്രവേശിച്ചത്.
മാഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജീഷിനെ കോഴിക്കോട്ടേക്ക് മാറ്റി. അവിടെയെത്തിയപ്പോഴാണ് ഗുരുതരാവസ്ഥ വ്യക്തമായതെന്നും രജീഷ് പറഞ്ഞു. ഗ്യാസ് ഗാന്‍ഗ്രീന്‍ എന്ന ബാക്ടീരിയല്‍ അണുബാധയാണ് രജീഷിനെ ബാധിച്ചത്. അണുബാധ വിരലുകളില്‍ നിന്ന് കൈപ്പത്തിയിലേക്ക് പടര്‍ന്നിരുന്നു. തലച്ചോറിനെ ബാധിക്കുമെന്നതിനാലാണ് കൈപ്പത്തി മുറിച്ചുമാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത് എന്നും രതീഷ് കൂട്ടിച്ചേർത്തു.