web analytics

സിസിടിവി ദൃശ്യം നിർണായകമായി; തിരികെ കാറിൽ കയറുമ്പോൾ രക്തക്കറ കണ്ടു; വൈറ്റിലയിലെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

സിസിടിവി ദൃശ്യം നിർണായകമായി; തിരികെ കാറിൽ കയറുമ്പോൾ രക്തക്കറ കണ്ടു; വൈറ്റിലയിലെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നുരുന്നി സ്വദേശിയായ ഷാജിയെ കാക്കനാട്ടിൽ നിന്നാണ് പിടികൂടിയത്.

ഹൈക്കോടതിയിലെ മുൻ ജീവനക്കാരനാണ് ഇയാൾ. മരിച്ച സുധ ബേബിയുമായി പ്രതിക്ക് സൗഹൃദബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിന് മുമ്പ് ഇരുവരും ഒരുമിച്ച് എത്തിയ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിന് നിർണായകമായത്. കഴിഞ്ഞ രാത്രി 11.30ഓടെ കാറിൽ വൈറ്റിലയിൽ എത്തി ഇറങ്ങി നടന്ന് പോകുന്ന ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

റെയിൽവേ ട്രാക്കിന് സമീപത്തുവച്ചാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്നാണ് ആക്രമണമെന്നാണ് പൊലീസ് സൂചന.

യുവതിയുടെ തലയ്ക്കും മുഖത്തിനും ഗുരുതര പരുക്കുകളുണ്ടായിരുന്നു. ട്രെയിൻ ഓടാത്ത ട്രാക്കിലായിരുന്നു മൃതദേഹം ഉപേക്ഷിച്ചിരുന്നത്.

സംഭവത്തിനു പിന്നാലെ മണിക്കൂറുകൾക്കകം തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ മരട് പൊലീസ് സ്റ്റേഷനിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യൽ തുടരുകയാണ്. കാറിലേക്ക് മടങ്ങുന്ന പ്രതിയുടെ ദൃശ്യങ്ങളിൽ രക്തക്കറകൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

രാവിലെ ഏഴുമണിയോടെ വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

English Summary

Police have arrested a man in connection with the murder of a young woman near the Vyttila railway track in Kochi. The accused, a former High Court employee and a native of Ponnurunni, was arrested from Kakkanad. CCTV footage showing the accused and the victim arriving together in a car helped identify him. Police believe the murder occurred following an argument, and the victim’s body was later abandoned on a non-operational railway track. Further investigation is ongoing.

vyttila-railway-track-murder-accused-arrested

Kochi News, Vyttila Murder, Kerala Crime, Police Investigation, Railway Track Incident, Breaking News

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

Related Articles

Popular Categories

spot_imgspot_img