web analytics

ഹോട്ടലിൽ ചെന്നാൽ ഇനി ആധാർ കോപ്പി ചോദിക്കില്ല കാരണത്തിന് പിന്നിലെ രഹസ്യം പുറത്ത്

ന്യൂഡൽഹി: ആധാർ കാർഡുമായി ബന്ധപ്പെട്ട സുരക്ഷാ ഭീഷണികൾ കുറയ്ക്കുന്നതിന് UIDAI (Unique Identification Authority of India) വലിയ നടപടിയുമായി മുന്നോട്ടു.

ഹോട്ടലുകൾ, ഇവന്റ് ഓർഗനൈസർമാർ, പ്രൈവറ്റ് സ്ഥാപനങ്ങൾ—എല്ലാവർക്കും പുതിയ നിയമം ബാധകം

രാജ്യത്ത് ഹോട്ടലുകളും ഇവന്റ് ഓർഗനൈസർമാരും പല സേവന സ്ഥാപനങ്ങളും പതിവായി നടപ്പാക്കുന്ന

ആധാർ ഫോട്ടോകോപ്പി ശേഖരണ രീതി ഇനി പൂർണമായും നിരോധിക്കാൻ തീരുമാനമായതായി UIDAI സിഇഒ ഭുവനേഷ് കുമാർ അറിയിച്ചു.

പല ഇടങ്ങളിലും സേവനം ലഭിക്കാൻ ഉപഭോക്താക്കളിൽ നിന്നും ആധാർ കാർഡിന്റെ പകർപ്പ് ആവശ്യപ്പെടാറുണ്ട്.

പക്ഷേ, ഈ രീതി സ്വകാര്യതയ്ക്കും വ്യക്തിഗത ഡാറ്റാ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് UIDAI വിലയിരുത്തി.

UIDAIയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ രജിസ്ട്രേഷൻ നിർബന്ധം; സ്ഥാപനങ്ങൾക്ക് പുതിയ ചുമതലകൾ

ഫോട്ടോകോപ്പികൾ വഴിയുള്ള ഡാറ്റാ ചോർച്ച, ഐഡന്റിറ്റി മോഷണം, ഡോക്യുമെന്റ് ദുരുപയോഗം എന്നിവ തടയുന്നതിനായി പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരും.

പുതിയ നിയമം പ്രകാരം, പ്രൈവറ്റ് സ്ഥാപനങ്ങളോ ഹോട്ടലുകളോ ആരും ഇനി ആധാർ കാർഡിന്റെ കോപ്പി ശേഖരിക്കരുത്.

അതിനെ നിയമലംഘനമായി കണക്കാക്കി ശക്തമായ നടപടി സ്വീകരിക്കുമെന്നും UIDAI വ്യക്തമാക്കി.

ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധായകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി

ഇതിനുപകരം, സേവനം നൽകുന്ന സ്ഥാപനങ്ങൾ UIDAIയുടെ ഡിജിറ്റൽ വെരിഫിക്കേഷൻ പ്ലാറ്റ്‌ഫോം വഴി മാത്രമേ ആധാർ പരിശോധിക്കാവൂ.

അതിനായി എല്ലാ സ്ഥാപനങ്ങളും UIDAIയിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. പേപ്പർ അധിഷ്ഠിത പരിശോധന പൂർണമായും ഒഴിവാക്കി സുരക്ഷിതമായ ഡിജിറ്റൽ സിസ്റ്റത്തിലേക്ക് മാറാൻ സർക്കാർ ഉദ്ദേശിക്കുന്നു.

പേപ്പർ വെരിഫിക്കേഷൻ ഔട്ട്; ഇനി QR കോഡ് അധിഷ്ഠിത ഡിജിറ്റൽ പരിശോധന മാത്രം

നിയമം പ്രാബല്യത്തിൽ വന്നാൽ, ഉപഭോക്താക്കൾക്കും ഇനി ആധാർ ഫോട്ടോകോപ്പി കൈമാറേണ്ടതില്ല.

ഒറ്റ ക്ലിക്കിൽ നടത്തുന്ന QR കോഡ് സ്കാനിംഗും ഓൺലൈൻ വെരിഫിക്കേഷനും മാത്രം മതിയാകും.

രാജ്യത്തിന്റെ ഡിജിറ്റൽ സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്ന നിർണായക ചുവടുവയ്പ്പായി ഈ നിയമം കണക്കാക്കപ്പെടുന്നു.

UIDAIയുടെ പുതിയ നിർദ്ദേശം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ടുകൾ സൂചന നൽകുന്നു.

English Summary

UIDAI is set to introduce a new rule banning the collection and storage of Aadhaar photocopies by hotels, event organisers, and private service providers. To strengthen data privacy and prevent misuse, UIDAI will mandate digital verification for all Aadhaar-related checks. Institutions must register with UIDAI’s digital verification platform, and violations will attract strict action.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

മാളിക്കടവിൽ യുവതിയെ കൊന്ന സംഭവം; വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്

മാളിക്കടവിൽ യുവതിയെ കൊന്ന സംഭവം; വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ...

ശബരിമല സ്വർണ്ണക്കവർച്ച: പോറ്റിയുമായി ജയറാമിന് എന്ത് ബന്ധം?താരത്തിന്റെ ചെന്നൈയിലെ വീട്ടിൽ ചോദ്യം ചെയ്യൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ മലയാള സിനിമയിലെ പ്രമുഖ താരം ജയറാമിനെ...

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന് 9868 പേര്‍ പുറത്ത്

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന്...

“കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം”

"കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം" തിരുവനന്തപുരം: കന്യാസ്ത്രീകൾക്ക് മാത്രമല്ല, നിർധനരായ...

‘പോയി ചാവെടാ’ എന്ന് പറഞ്ഞാൽ അത് പ്രേരണയാകുമോ? കാമുകനെ വെറുതെ വിട്ട് ഹൈക്കോടതി; വഴിത്തിരിവായ നിരീക്ഷണം

കൊച്ചി: പ്രണയനൈരാശ്യത്തെയോ തർക്കങ്ങളെയോ തുടർന്നുണ്ടാകുന്ന ആത്മഹത്യകളിൽ സുപ്രധാന നിരീക്ഷണവുമായി കേരള ഹൈക്കോടതി....

Related Articles

Popular Categories

spot_imgspot_img