web analytics

രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കല്‍ ‘തെറ്റായ കീഴ്‌വഴക്കം’ നടപടിയെ എതിര്‍ക്കാന്‍ യുഡിഎഫ് തീരുമാനം

രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കല്‍ ‘തെറ്റായ കീഴ്‌വഴക്കം’ നടപടിയെ എതിര്‍ക്കാന്‍ യുഡിഎഫ് തീരുമാനം

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനുള്ള നീക്കത്തോട് യോജിക്കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

ഇതിന്റെ അടിസ്ഥാനത്തില്‍ അയോഗ്യതാ നടപടിയെ എതിര്‍ക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടുവെന്ന കാരണത്താല്‍ മാത്രം ഒരു ജനപ്രതിനിധിയെ അയോഗ്യനാക്കുന്നത് തെറ്റായ കീഴ്‌വഴക്കമാകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍.

യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

കോടതി ശിക്ഷയെ തുടര്‍ന്ന് ആന്റണി രാജു അയോഗ്യനായ സാഹചര്യവും ചൂണ്ടിക്കാട്ടി, “പ്രതി എന്ന നിലയില്‍ മാത്രം അയോഗ്യത” എന്ന സമീപനം അംഗീകരിക്കാനാവില്ലെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു.

മുകേഷ് അടക്കമുള്ള നിരവധി എംഎല്‍എമാര്‍ വിവിധ കേസുകളില്‍ പ്രതികളായിട്ടുണ്ടെന്നും, അതുകൊണ്ട് തന്നെ പ്രതിയെന്ന കാരണം മാത്രം അയോഗ്യതയ്ക്ക് അടിസ്ഥാനമാക്കുന്നത് ഭാവിയില്‍ ദുരുപയോഗത്തിന് വഴിയൊരുക്കുമെന്നും മുന്നണി വിലയിരുത്തുന്നു.

ഇത് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന നിലപാടല്ലെന്നും, മറിച്ച് ഇത്തരം നടപടികള്‍ സൃഷ്ടിക്കുന്ന കീഴ്‌വഴക്കത്തെയാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നതെന്നും നേതൃത്വം വ്യക്തമാക്കി.

നിയമസഭയിലെ എത്തിക്‌സ് കമ്മിറ്റിയില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിക്ക് ഇത്തരമൊരു കീഴ്‌വഴക്കം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതാണെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സിപിഎം എംഎല്‍എ ഡി.കെ. മുരളിയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. പരാതിയെ സ്പീക്കര്‍ നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറി.

ഡി.കെ. മുരളിയെ ഈ മാസം 23ന് സമിതി കേള്‍ക്കുമെന്നും, തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെയും കേള്‍ക്കുമെന്നും അറിയിച്ചു.

രാഹുലിനെതിരെയുള്ള ഗുരുതര ആരോപണങ്ങളും കേസുകളും നിയമസഭാംഗമായുള്ള സഭയുടെ അന്തസ്സിന് കളങ്കം വരുത്തുന്നതാണെന്നാണ് പരാതിയിലെ പ്രധാന ആരോപണം.

ENGLISH SUMMARY

The Congress has opposed moves to disqualify MLA Rahul Mankootathil, accused in a rape case, stating that disqualification based solely on being named as an accused would set a wrong precedent. The UDF has decided to resist such action, warning it could be misused in the future. CPM MLA D.K. Murali has filed a complaint with the Speaker, which has been forwarded to the Assembly Ethics Committee.

udf-opposes-disqualification-rahul-mankootathil-wrong-precedent

Rahul Mankootathil, Congress, UDF, Kerala Assembly, disqualification, Ethics Committee, D K Murali, CPM, rape case, political controversy, Speaker, MLA, Kerala politics

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img