web analytics

ക്ഷേമപെൻഷൻ 3000, കുടുംബങ്ങൾക്ക് 25 ലക്ഷം ഇൻഷുറൻസ്; യുഡിഎഫ് പ്രകടന പത്രിക പുറത്തിറങ്ങി

ക്ഷേമപെൻഷൻ 3000, കുടുംബങ്ങൾക്ക് 25 ലക്ഷം ഇൻഷുറൻസ്; യുഡിഎഫ് പ്രകടന പത്രിക പുറത്തിറങ്ങി


കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് പത്രിക പ്രകാശനം ചെയ്തത്. ‘കേരളം ജയിക്കും, യുഡിഎഫ് നയിക്കും’ എന്ന മുദ്രാവാക്യത്തോടെയാണ് പ്രധാന വാഗ്ദാനങ്ങൾ അവതരിപ്പിച്ചത്.

സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര, കോളജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം, ക്ഷേമപെൻഷൻ 3000 രൂപയായി വർധിപ്പിക്കൽ എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ. കൂടാതെ, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപവരെ ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ നൽകുമെന്നും പത്രികയിൽ പറയുന്നു.

യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കാൻ 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ, മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ്, സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ആരോഗ്യ പദ്ധതികൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഷീ ഹോസ്പിറ്റൽ, അമ്മവാടി പദ്ധതി, ട്രൈബൽ ഹെൽത്ത് ക്ലസ്റ്ററുകൾ, തീരദേശ മേഖലകളിൽ കോസ്റ്റൽ ഹെൽത്ത് കെയർ യൂണിറ്റുകൾ എന്നിവയും വാഗ്ദാനങ്ങളിലുണ്ട്.

വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങൾ ലക്ഷ്യമിട്ട്, ക്യാംപസുകളിലെ റാഗിങ് തടയാൻ പ്രത്യേക നിയമം കൊണ്ടുവരും. ‘സിദ്ധാർത്ഥൻ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ്’ നടപ്പാക്കുകയും, ഉയർന്ന വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ സ്വാധീനം കുറയ്ക്കാൻ അക്കാദമിക് സിന്‍ഡിക്കേറ്റ് രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചു.

ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ആശുപത്രികളിൽ ബെഡ് ഉറപ്പാക്കൽ, മൊബൈൽ കീമോതെറാപ്പി യൂണിറ്റുകൾ, സൗജന്യ മാമോഗ്രാം, ഡയാലിസിസ് സേവനങ്ങൾ എന്നിവ നടപ്പാക്കും. കൂടാതെ, ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കുകയും അങ്കണവാടി കുട്ടികൾക്ക് സ്ഥിരമായ മെഡിക്കൽ പരിശോധന ഉറപ്പാക്കുകയും ചെയ്യും.

സംസ്ഥാനത്തെ ടൂറിസം, വ്യവസായം, എം.എസ്.എം.ഇ മേഖലകൾ വികസിപ്പിക്കാൻ പ്രത്യേക പദ്ധതികളും പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തെ ലോകോത്തര ആരോഗ്യ കേന്ദ്രമാക്കി മാറ്റുകയെന്നതാണ് യുഡിഎഫിന്റെ ലക്ഷ്യമെന്ന് നേതാക്കൾ വ്യക്തമാക്കി.

English Summary:
TheUDF, Kerala Election, Manifesto, Welfare Pension, KSRTC, Raghavan Reddy, Kerala Politics, Election 2026 UDF released its election manifesto promising welfare pension hike to ₹3000, free travel for women in KSRTC buses, ₹1000 monthly aid for female college students, and free health insurance up to ₹25 lakh for all families. The manifesto also includes interest-free loans for youth, healthcare expansion, education reforms, and infrastructure development.



spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img